പ്രേക്ഷകപ്രശംസയും നിരൂപക പ്രശംസയും നേടി സുരാജ് വെഞ്ഞാറമൂട് ചിത്രം എക്സ്ട്രാ ഡീസന്റ് വിജയകരമായ മൂന്നാം വാരത്തിലേക്ക്. കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ബിനുവും അദ്ദേഹത്തിന്റെ ഫാമിലിയും ക്രിസ്തുമസ് റിലീസ് ചിത്രങ്ങളിൽ തിയേറ്ററിൽ മികച്ച വിജയം കരസ്ഥമാക്കി മുന്നേറുകയാണ്. സുരാജ് വെഞ്ഞാറമൂട് തന്റെ കരിയറിലെ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുമ്പോൾ ഗ്രെയ്‌സ് ആന്റണിയും പ്രേമലു ഫെയിം ശ്യാംമോഹനും ചേരുന്ന ഫൺ കോമ്പോ പ്രേക്ഷകർക്ക് ചിരി മധുരം തിയേറ്ററിൽ തീർക്കുന്നു.
രണ്ടാം വാരത്തിൽ അഡീഷണൽ ഷോകളിലേക്കും സ്‌ക്രീനുകളിലേക്കും എക്സ്ട്രാ ഡീസന്റിന്റെ പ്രദർശനമെത്തിയപ്പോൾ ഫാസ്റ്റ് ഫില്ലിങ് ഹൗസ് ഫുൾ ഷോകളുമായാണ് ചിത്രം തിയേറ്ററിൽ മുന്നേറുന്നത്. ആമിർ പള്ളിക്കാലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ്.
വിനയപ്രസാദ്, റാഫി, സുധീർ കരമന, ദിൽന പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ,സജിൻ ചെറുകയിൽ,വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഇവരെല്ലാം ഗംഭീര പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവയ്ക്കുന്നത്. അങ്കിത് മേനോൻ ആണ് സംഗീത സംവിധാനം.
പ്രമുഖ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേർന്നാണ് ഇഡി നിർമിച്ചത്. കോ പ്രൊഡ്യൂസർ: ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ: സന്തോഷ് പന്തളം,ഡിഒപി: ഷാരോൺ ശ്രീനിവാസ്, മ്യൂസിക്: അങ്കിത് മേനോൻ, എഡിറ്റർ: ശ്രീജിത്ത് സാരംഗ്, ആർട്ട്: അരവിന്ദ് വിശ്വനാഥൻ, എക്സികുട്ടിവ് പ്രൊഡ്യൂസർ: നവീൻ പി തോമസ്, ഉണ്ണി രവി, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ് : റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് : സുഹൈൽ.എം,
ലിറിക്‌സ് : വിനായക് ശശികുമാർ, സുഹൈൽ കോയ, മുത്തു ,അഡ്മിനിസ്ട്രേഷൻ&ഡിസ്ട്രിബൂഷൻ ഹെഡ് : ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് : അഖിൽ യെശോധരൻ, പ്രൊഡക്ഷൻ കൺട്രോളർ : ഗിരീഷ് കൊടുങ്ങല്ലൂർ,സൗണ്ട് ഡിസൈൻ : വിക്കി, കാസ്റ്റിംഗ് ഡയറക്ടർ: നവാസ് ഒമർ, സ്റ്റിൽസ്: സെറീൻ ബാബു, ടൈറ്റിൽ & പോസ്റ്റേർസ് : യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ: മാജിക് ഫ്രെയിംസ് റിലീസ്, മാർക്കറ്റിംഗ്: സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, ഡിജിറ്റൽ പി ആർ : ആഷിഫ് അലി, അഡ്വെർടൈസ്‌മെന്റ് : ബ്രിങ്ഫോർത്ത്, പിആർഒ : പ്രതീഷ് ശേഖർ.
Content Highlights: Extra decent movie third week of success
Published: 03 Jan 2025, 12:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented