നോയിഡ(യു.പി.): ലഹരിപാർട്ടിയിൽ പാമ്പിൻവിഷം ഉപയോഗിച്ചെന്ന കേസിൽ പ്രമുഖ യുട്യൂബറും ബിഗ് ബോസ് വിജയിയുമായ എൽവിഷ് യാദവിനെ(26) നോയിഡ പോലീസ് അറസ്റ്റുചെയ്‌തു. സൂരജ്പുരിലെ പ്രത്യേക കോടതിയിൽ ഹാജരാക്കിയ എൽവിഷിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞവർഷം നവംബറിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.

To advertise here,

2023 നവംബർ മൂന്നിന് സെക്‌ടർ 51-ൽ നടന്ന ഒരു പാർട്ടിയിൽ പാമ്പിൻ വിഷം എത്തിച്ചതിന് അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. അഞ്ച് മൂർഖൻപാമ്പടക്കം ഒമ്പതുപാമ്പുകളെ ഇവരുടെ പക്കൽനിന്ന് പിടികൂടിയിരുന്നു. 20 മില്ലി പാമ്പിൻവിഷവും കണ്ടെത്തി. സംഭവസ്ഥലത്ത് എൽവിഷ് ഇല്ലായിരുന്നതിനാൽ അറസ്റ്റുചെയ്തില്ല. കേസുമായി തനിക്ക്‌ ബന്ധമില്ലെന്നായിരുന്നു എൽവിഷിന്റെ നിലപാട്.

ബി.ജെ.പി. എം.പി. മേനകാഗാന്ധിയുടെ നേതൃത്വത്തിലുള്ള പീപ്പിൾ ഫോർ ആനിമൽ സംഘടന നൽകിയ പരാതിയിലാണ് കേസെടുത്തത്.