ഹോളിവുഡ് നടൻ ഡ്വെയ്ൻ ജോൺസണും കുടുംബത്തിനും കോവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹത്തിനും ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കുമാണ് കോവിഡ് രോ​ഗബാധ സ്ഥിരീകരിച്ചത്.. ഇൻസ്റ്റഗ്രാം വിഡിയോയിലൂടെ ഡ്വെയ്ൻ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

To advertise here,

ഡ്വെയ്ൻ, ഭാര്യ ലോറെൻ, മക്കളായ ജാസ്മിൻ(4), ടിയാന (2) എന്നിവർക്കായിരുന്നു രോ​ഗബാധ. പോരാട്ടത്തിനൊടുവിൽ തങ്ങൾ രോ​ഗമുക്തരായെന്നും ഡ്വെയ്ൻ വ്യക്തമാക്കി. അടുത്ത കുടുംബ സുഹൃത്തുക്കളിൽ നിന്നാണ് ഇവർക്ക് രോ​ഗബാധയുണ്ടായതെന്ന് ഡ്വെയ്ൻ പറയുന്നു.

ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട സമയങ്ങളിലൂടെയാണ് താനും കുടുംബവും കടന്നുപോയത്. കുട്ടികൾക്ക് കാര്യമായ രോ​ഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലും തനിക്കും ഭാര്യയ്ക്കും ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നതായും ഡ്വെയ്ൻ പറയുന്നു. മാസ്ക് ധരിച്ചും സാമൂഹിക അരകലം പാലിച്ചും കോവിഡിനെതിരേ ജാ​ഗരൂകരാകാൻ അദ്ദേഹം ആരാധകരോട് ആവശ്യപ്പെട്ടു. തനിക്കെന്നും പ്രാഥമിക പരി​ഗണന കുടുംബത്തിന്റെ സുരക്ഷയാണെന്നും അതിനാൽ തന്നെ മുമ്പ് പലതരം മുറിവുകളും ഒടിവുകളും നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും കോവിഡ് പോസിറ്റീവ് ആകുന്നത് വ്യത്യസ്തമായ അനുഭവമാണെന്ന് പറയുന്നു ഡ്വെയ്ൻ.

Content Highlights :Dwayne Johnson says he and his family recovered from covid 19