ഭാവന സ്റ്റുഡിയോസിന്റെ ഭാവന റിലീസാണ് ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്.

കുട്ടികൾക്കും മുതിർന്നവർക്കും തിയേറ്ററിൽ ആസ്വദിക്കാൻ സാധിക്കുന്ന ഫാന്റസി ചിത്രം ഡോണ്ട് ട്രബിൾ ദി ട്രബിളിന്റെ പ്രൊമോഷന്റെ ഭാഗമായി കേരളത്തിലെ വിവിധ സ്‌കൂൾ കുട്ടികളിലേക്ക് സൂരിയുടെയും ദിവ്യയുടെയും കഥ പറയുന്ന ബുക്ക്ലെറ്റുകൾ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി വിതരണം ചെയ്തു.കുട്ടികളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള അവസരവും നൽകുന്ന രീതിയിൽ വിഭാവനം ചെയ്ത ബുക്ക്ലെറ്റിനു വൻ സ്വീകാര്യതയാണ് കുട്ടികളുടെ ഭാഗത്തു നിന്ന് ലഭിക്കുന്നത്. ഫഹദ് ഫാസിൽ നായകനാകുന്ന ഡോണ്ട് ട്രബിൾ ദി ട്രബിൾ നാളെ മുതൽ തിയേറ്ററുകളിലേക്കെത്തും.
നവാഗതനായ ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ഒരു ഫാന്റസി ഫാമിലി എന്റർടെയ്‌നറാണ്. ‘ബാഹുബലി’ ഉൾപ്പെടെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ആർക്ക മീഡിയ വർക്ക്സും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്. ആർക്ക മീഡിയ വർക്ക്സ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറുകളുടെ കീഴിൽ ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്. എസ്. കാർത്തികേയ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
കലാമൂല്യമുള്ളതും പ്രേക്ഷക-നിരൂപക പ്രശംസകൾ നേടിയതുമായ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ഭാവന സ്റ്റുഡിയോസിന്റെ ഭാവന റിലീസാണ് ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും ഗാനവും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.
ഫഹദ് ഫാസിൽ തന്റെ പതിവ് അഭിനയശൈലിയിൽനിന്ന് വ്യത്യസ്തമായ കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ബാലതാരമായ സാറയുടെ പ്രകടനവും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
കാലഭൈരവയാണ് ചിത്രത്തിന് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത്. എസ്. എസ്. കാഞ്ചിയാണ് സ്ക്രിപ്റ്റ് ഡെവലപ്‌മെന്റ് നിർവഹിച്ചിരിക്കുന്നത്. ഹംസ അലിയാണ് കോ-റൈറ്റർ. ബാലാജി സുബ്രഹ്മണ്യം ഛായാഗ്രഹണവും പ്രവീൺ ആന്റണി എഡിറ്റിംഗും നിർവഹിക്കുന്നു.
സുധൻ കൊറിയോഗ്രഫിയും രമാ രാജമൗലി കോസ്റ്റ്യൂം ഡിസൈനും സ്റ്റൈലിംഗും നിർവഹിക്കുന്നു. എസ്. എസ്. ശശാങ്ക് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും, ഡി. സതീഷ് കുമാർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായും, രാഹുൽ ഷാലി ലൈൻ പ്രൊഡ്യൂസറായും, ഡി. യോഗാനന്ദ് പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിക്കുന്നു.പി.ആർ.ഒ.: പ്രതീഷ് ശേഖർ
Content Highlights: Ahead of its grand release tomorrow, the makers of Fahadh Faasil's fantasy family entertainer Dont Trouble The Trouble, directed by debutant Shashank Yeleti and presented in Kerala by Bhavana Release, conducted a unique promotional campaign by distributing story booklets to school children across the state.
Published: 01 Oct 2026, 04:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented