1001 നുണകള്‍, സര്‍കീട്ട് എന്നിവക്ക് ശേഷം താമര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'ഡോള്‍ബി ദിനേശന്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. നിവിന്‍ പോളി നായകനായി എത്തുന്ന ഈ ചിത്രം നിര്‍മിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ്. അജിത് വിനായക ഫിലിംസിന്റെ 10-ാമത്തെ ചിത്രമാണ് 'ഡോള്‍ബി ദിനേശന്'.
നാടന്‍ വേഷത്തില്‍ തനിനാടന്‍ മലയാളി കഥാപാത്രമായി നിവിന്‍ പോളി അഭിനയിക്കുന്ന ഈ ചിത്രം മെയ് പകുതിയോടെ ചിത്രീകരണം ആരംഭിക്കും. ദിനേശന് എന്ന് പേരുള്ള കേന്ദ്ര കഥാപാത്രമായാണ് നിവിന്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്. ചിത്രത്തില്‍ ഒരു ഓട്ടോ ഡ്രൈവറായാണ് നിവിന്‍ അഭിനയിക്കുന്നതെന്ന് ഫസ്റ്റ് ലുക്ക് സൂചിപ്പിക്കുന്നു.
ജിതിന് സ്റ്റാനിസ്ലാസ് ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഡോണ്‍ വിന്‍സെന്റാണ്. പ്രോജക്ട് ഡിസൈനര്‍: രഞ്ജിത്ത് കരുണാകരന്, എഡിറ്റിങ്: നിധിന് രാജ് ആരോള്‍. ചിത്രത്തിന്റെ സൗണ്ട് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നത് 'അനിമല്‍' ഉള്‍പ്പെടെയുള്ള വമ്പന്‍ ബോളിവുഡ് ചിത്രങ്ങളുടെ ഭാഗമായ സിങ്ക് സിനിമ ആണ്.
Content Highlights: Nivin Pauly`s new film `Dolby Dineshan`, directed by Thamar, releases its first look
Published: 14 Apr 2025, 07:01 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented