ഉത്രാടദിനത്തിൽ ഓണാമാഘോഷിച്ച വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. മക്കൾക്ക് ഓൺലൈൻ ക്ലാസ് ഉണ്ടായിരുന്നതിനാലാണ് ഒന്നാം ഓണദിനത്തിൽ ആഘോഷവും സദ്യയുമൊരുക്കിയതെന്ന് പറയുകയാണ് സംവിധായകൻ. ഓൺലൈനിൽ ഓർഡർ ചെയ്താൽ നല്ല ഒന്നാന്തരം ഒാണസദ്യ വീട്ടിലെത്തുന്ന കാലത്ത് മക്കളും അവരുടെ കസിൻസും ചേർന്ന് സദ്യയൊരുക്കിയതും സന്തോഷം നിറച്ചുവെന്നും സംവിധായകൻ പറയുന്നു.

To advertise here,


ജീത്തു ജോസഫിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഞങ്ങൾ മാതാപിതാക്കളോട് മക്കൾക്കുള്ള കരുതലിന്റെ ഓണം.( ഓൺലൈൻ ക്ലാസ്സുള്ളത് കൊണ്ട് ഞങ്ങളുടെ ഓണാഘോഷം ഇന്നായിരുന്നു.)മക്കളും അവരുടെ കസിൻസും (എന്റെ ചേട്ടന്മാരുടെ മക്കൾ) ചേർന്നാണ് ഇപ്രാവശ്യത്തെ സദ്യ ഒരുക്കിയത്.
അതു കൊണ്ടു തന്നെ ഓണ സദ്യക്ക് രുചി കൂടും. പായസത്തിന് മധുരവും.

മൊബൈലിൽ ഓർഡർ ചെയ്താൽ ഇലയടക്കം വീട്ടിൽ കൊണ്ടു വരുന്ന കാലത്ത് പിള്ളേർ കാളനും ഓലനുമൊക്കെ ഉണ്ടാക്കാൻ തീരുമാനിച്ചതിൽ സന്തോഷം.

എല്ലാവർക്കും ഞങ്ങളുടെ ഓണാശംസകൾ.
ഓണം വീട്ടിൽ തന്നെ ആഘോഷിക്കുക.
ഈ ഓണം കരുതലോണം.

Content Highlights :director jeethu joseph onam celebration covid 19 facebook post