
മരിക്കാര്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ഡിനോയ് പൗലോസ് തിരക്കഥ എഴുതി അഫ്‌സല്‍ അബ്ദുല്‍ ലത്തീഫ് സംവിധാനം ചെയ്യുന്ന ' പത്രോസിന്റെ പടപ്പുകള്‍ 'എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
ഷറഫുദീന്‍ , ഡിനോയ് പൗലോസ് , നസ്ലിന്‍, ഗ്രേസ് ആന്റണി, രഞ്ജിത മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷത്തില്‍ എത്തുന്നത്.
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡിനോയ് പൗലോസ് തിരക്കഥ എഴുതുന്ന ചിത്രം അഫ്‌സല്‍ അബ്ദുല്‍ ലത്തീഫിന്റെ ആദ്യ സംവിധാന സംരംഭമാണ്.
വൈപ്പിന്‍, എറണാകുളം പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം വിതരണത്തിന് എടുത്തിരിക്കുന്നത് ഒ.പി.എം ഫിലിംസ് ആണ്. സുരേഷ് കൃഷ്ണ , ജോണി ആന്റണി, ജെയിംസ് ഏലിയാ, നന്ദു, ഷൈനി സാറ, ആലീസ് തുടങ്ങിയവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ ഉണ്ട്.
ജയേഷ് മോഹന്‍ ക്യാമറയും ജേക്‌സ് ബിജോയ് സംഗീതവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പാണ്. എഡിറ്റ്, ക്രിയേറ്റിവ് ഡയറക്ഷന്‍-സംഗീത് പ്രതാപ്.
കല - ആഷിക്. എസ്, വസ്ത്രലങ്കാരം - ശരണ്യ ജീബു, , മേക്കപ്പ് - സിനൂപ് രാജ്, മുഖ്യ സംവിധാന സഹായി - അതുല്‍ രാമചന്ദ്രന്‍, സ്റ്റില്‍ - സിബി ചീരന്‍ , സൗണ്ട് മിക്‌സ് - ധനുഷ് നായനാര്‍, PRO എ.എസ് ദിനേശ്, ആതിര ദില്‍ജിത്, പരസ്യ കല യെല്ലോ ടൂത്ത്, അനദര്‍ റൗണ്ട്.
Content Highlights : Dinoy Paulose and Naslen in Pathrosinte Padappukal First look
Published: 11 Feb 2022, 07:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented