'ഉടൽ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം രതീഷ് രഘുനന്ദനൻ രചനയും സംവിധാനവും നിർവഹിക്കുന്ന ദിലീപ് നായകനായ 'തങ്കമണി'യുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മാർച്ച് ഏഴിനാണ് ചിത്രം വേൾഡ് വൈഡ് ആയി തിയേറ്ററുകളിൽ എത്തുന്നത്. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി ചൗധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
കേരള മനസാക്ഷിയെ നടുക്കിയ ഇടുക്കി തങ്കമണി സംഭവത്തിന്റെ 37-ാമത് വാർഷിക ദിനത്തിലായിരുന്നു ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടത്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിലീപ് ചിത്രമാണ് "തങ്കമണി". ചരിത്ര സംഭവവുമായി എത്രമാത്രം ഇഴുകിച്ചേർന്നിരിക്കുന്നു എന്നുള്ളതും പ്രേക്ഷകരുടെ ഒരു കാത്തിരിപ്പിന് കാരണമാണ്.
നീത പിള്ള, പ്രണിത സുഭാഷ് എന്നിവർ നായികമാരാകുന്ന ചിത്രത്തിൽ അജ്മൽ അമീർ, സുദേവ് നായർ, സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, ശിവകാമി, അംബിക മോഹൻ, സ്മിനു എന്നിവരും തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത് റാം എന്നിവരും അഭിനയിക്കുന്നു.
രാജശേഖർ, സ്റ്റണ്ട് ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി എന്നിവർ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നു. ചിത്രം ദിലീപിന്റെ ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കുന്നത്.
ഛായാഗ്രഹണം- മനോജ് പിള്ള, എഡിറ്റർ-ശ്യാം ശശിധരൻ, സംഗീതം-വില്യം ഫ്രാൻസിസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-സുജിത് ജെ നായർ, സൗണ്ട് ഡിസൈനർ- ഗണേഷ് മാരാർ, മിക്സിംഗ് -ശ്രീജേഷ് നായർ, കലാസംവിധാനം-മനു ജഗത്, മേക്കപ്പ്-റോഷൻ, കോസ്റ്റ്യൂം ഡിസൈനർ-r അരുൺ മനോഹർ. ഗാനരചന-ബി ടി അനിൽ കുമാർ, പ്രോജക്ട് ഡിസൈനർ- സജിത് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ-മോഹൻ 'അമൃത' പ്രോജക്ട് ഹെഡ്- സുമിത്ത് ബി പി. ചീഫ് അസോസിയേറ്റ് ഡയറക്ടർ-മനേഷ് ബാലകൃഷ്ണൻ, വിഎഫ്എക്സ്-എഗ്ഗ് വൈറ്റ്, പി ആർ ഒ -മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്- ശാലു പേയാട്, ഡിസൈൻ-അഡ്സോഫ്ആഡ്സ്, വിതരണം-ഡ്രീം ബിഗ് ഫിലിംസ്.
Content Highlights: dileep movie thankamani release date announced
Published: 21 Feb 2024, 06:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented