ഡി 148 ലൊക്കേഷനിലെത്തിയ ദിലീപ്
സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിക്കുന്ന, ദിലീപിന്റെ നൂറ്റി നാൽപ്പത്തിയെട്ടാമത്തെ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ മെയ് 8 മുതൽ കട്ടപ്പനയിലും പരിസരപ്രദശങ്ങളിലുമായി ആരംഭിച്ചു. ദിലീപ് വെള്ളിയാഴ്ച സെറ്റിൽ ജോയിൻ ചെയ്തു. അൻപതിലധികം ദിവസം നീണ്ടുനിൽക്കുന്ന ഈ ഷെഡ്യൂളോടെ ചിത്രീകരണം പൂർത്തിയാക്കും. ഈ ഷെഡ്യൂൾ ഒരു വ്യത്യസ്ഥ കാലഘട്ടം ആയിട്ടാണ് ചിത്രീകരിക്കുക എന്ന് രചയിതാവും സംവിധായകനുമായയ രതീഷ് രഘുനന്ദൻ പറഞ്ഞു.
നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാർ. കൂടാതെ മലയാളത്തിലേയും തമിഴിലേയുമായി വൻ താരനിര ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. അജ്മൽ അമീർ, സുദേവ് നായർ, സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, സ്മിനു എന്നിവരും തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത് റാം എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

അഞ്ഞൂറോളം ജൂനിയർ ആർട്ടിസ്റ്റുകളുമായി കോട്ടയം സി.എം.എസ് കോളേജിൽ ജനുവരി 28 ന് ചിത്രീകരണം തുടങ്ങിയ ചിത്രം ഈരാറ്റുപേട്ട, പൂഞ്ഞാർ, കാഞ്ഞിരപ്പളളി, കൂട്ടിക്കൽ, കുട്ടിക്കാനം, പീരുമേട് എന്നിവടങ്ങളിലായി മാർച്ച് എട്ടിനാണ് ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയത്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ, തെന്നിന്ത്യയിലെ പ്രഗത്ഭരായ നാല് ഫൈറ്റ് മാസ്റ്റേഴ്സ് ( രാജശേഖർ, സ്റ്റൺ ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി) സംഘട്ടന രംഗങ്ങൾ ഒരുക്കുന്നു എന്ന പ്രത്യേകത കൂടി ഉണ്ട്.
രണ്ടാം ഷെഡ്യൂളിലെ ചില സുപ്രധാന രംഗങ്ങൾ ചിത്രീകരിക്കുന്നതിനായി കട്ടപ്പനയ്ക്കടുത്ത് രണ്ടരയേക്കർ സ്ഥലത്ത് ആർട്ട് ഡയറക്ടർ മനു ജഗത് വൻ സെറ്റാണ് ഒരുക്കുന്നത്. ആയിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകൾ അണിനിരക്കുന്ന ചില രംഗങ്ങൾ പതിനഞ്ച് ദിവസങ്ങൾ കൊണ്ട് ഈ സെറ്റിലായിരിക്കും ചിത്രീകരിക്കുക.
ഛായാഗ്രഹണം- മനോജ് പിള്ള, എഡിറ്റർ-ശ്യാം ശശിധരൻ, സംഗീതം-വില്യം ഫ്രാൻസിസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-സുജിത് ജെ നായർ, സൗണ്ട് ഡിസൈനർ- ഗണേഷ് മാരാർ, മിക്സിംഗ് -ശ്രീജേഷ് നായർ, കലാസംവിധാനം-മനു ജഗത്, മേക്കപ്പ്-റോഷൻ, കോസ്റ്റ്യൂം ഡിസൈനർ- അരുൺ മനോഹർ, സ്റ്റണ്ട്- രാജശേഖർ, സ്റ്റൺ ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി. ഗാനരചന-ബി ടി അനിൽ കുമാർ, പ്രോജക്ട് ഡിസൈനർ- സജിത് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ-മോഹൻ 'അമൃത' പ്രോജക്ട് ഹെഡ്- സുമിത്ത് ബി പി. ചീഫ് അസോസിയേറ്റ് ഡയറക്ടർ-മനേഷ് ബാലകൃഷ്ണൻ, വിഎഫ്എക്സ്-എഗ്ഗ് വൈറ്റ്, പി ആർ ഓ -മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്- ശാലു പേയാട്, ഡിസൈൻ-അഡ്സോഫ്ആഡ്സ്, വിതരണം-ഡ്രീം ബിഗ് ഫിലിംസ്.
ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
Content Highlights: dileep joined in his 148th movie, ratheesh raghunandanan and dileep movie, d 148 shooting
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..