സംഗീതസംവിധായകനെന്ന നിലയിൽ ഇന്ത്യൻ സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന 'യെല്ലമ്മ' എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രമായ പാർഷിയുടെ ഫസ്റ്റ് ലുക്ക് പിറന്നാൾ ദിനത്തിൽ അണിയറ പ്രവർത്തകർ പുറത്തിറക്കി. ഫസ്റ്റ് ലുക്കിനൊപ്പം പുറത്തിറങ്ങിയ മോഷൻ പോസ്റ്ററും സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. ദിൽ രാജുവിന്റെ ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ബാനറിൽ ഒരുങ്ങുന്ന ചിത്രം അഞ്ച് ഭാഷകളിലായി പാൻ- ഇന്ത്യ റിലീസിനൊരുങ്ങുകയാണ്.
വമ്പൻ മാസ് പോസ്റ്ററുകളുടെയും അതിശയിപ്പിക്കുന്ന ദൃശ്യവിസ്മയങ്ങളുടെയും കാലഘട്ടത്തിൽ, വളരെ ലളിതവും ഹൃദയസ്പർശിയുമായ അവതരണമാണ് 'യെല്ലമ്മ' ടീമിനെ വേറിട്ടുനിർത്തുന്നത്. സാധാരണ വേഷത്തിൽ, കൈയിൽ ഒരു കിരീടവുമായി നിൽക്കുന്ന ദേവി ശ്രീ പ്രസാദിനെയാണ് പോസ്റ്ററിൽ കാണാനാവുന്നത്. ചിത്രത്തിലെ സംഗീതവും ദേവി ശ്രീ പ്രസാദിന്റേതാണ്. മോഷൻ പോസ്റ്ററിനൊപ്പമുള്ള പശ്ചാത്തല സംഗീതം ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് നേടുന്നത്.
'ബലഗം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ വേണു യെൽദണ്ടി വർഷങ്ങളുടെ സ്വപ്‌നവും സമർപ്പണവും ചേർത്താണ് 'യെല്ലമ്മ' ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനവും ഗ്ലിംപ്‌സും മുതൽ തന്നെ വലിയ പ്രതീക്ഷ നേടിയിരുന്ന 'യെല്ലമ്മ'യുടെ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും ആ പ്രതീക്ഷയെ കൂടുതൽ ഉയർത്തിയിരിക്കുകയാണ്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ- ഇന്ത്യ റിലീസായി ചിത്രം പ്രേക്ഷകരിലേക്ക് എത്തും. പി.ആർ.ഒ: പ്രതീഷ് ശേഖർ.
Content Highlights: Devi Sri Prasad makes his acting debut as Parshi in the film Yellamma. The first look and motion poster were released on his birthday. The film is produced by Dil Raju under Sri Venkateswara Creations. Directed by Venu Yeldandi, known for Balagam. Yellamma is a pan-India release in five languages.
Published: 02 Aug 2026, 06:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented