Panthrandu Movie Poster
വിനായകൻ, ഷൈൻ ടോം ചാക്കോ, ദേവ് മോഹൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന പന്ത്രണ്ട് പ്രഖ്യാപിച്ചു. ലിയോ തദേവൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഒരു മിസ്റ്റിക്ക് ആക്ഷൻ ഡ്രാമയായി ഒരുക്കുന്ന പന്ത്രണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സ്കൈപാസ് എന്റർടെയിൻമെന്റിന്റെ ബാനറിൽ വിക്ടർ എബ്രഹാമാണ് ചിത്രം നിർമ്മിക്കുന്നത്.
ലാൽ,ശൃന്ദ, വിജയകുമാർ, വെട്ടുകിളി പ്രകാശ്, ശ്രീലത നമ്പൂതിരി, വീണ നായർ , സുന്ദര പാണ്ട്യൻ, പ്രശാന്ത് മുരളി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ലോനപ്പന്റെ മാമോദീസക്ക് ശേഷം ലിയോ തദേവൂസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷൻ നാഗർകോവിൽ, കൊച്ചി, എന്നിവിടങ്ങളിലാണ്. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് അൽഫോൻസ് ജോസഫ് ആണ്. ഛായാഗ്രഹണം, സ്വരൂപ് ശോഭാ ശങ്കർ, എഡിറ്റിംഗ് നെബു ഉസ്മാൻ, പ്രൊഡക്ഷൻ ഡിസൈനർ ജോസഫ് നെല്ലിക്കൽ, ലൈൻ പ്രൊഡ്യൂസർ ഹാരിസ് ദേശം, പ്രൊഡക്ഷൻ കണ്ട്രോളർ ബിനു മുരളി.
Content Highlights : Dev Mohan Vinayakan Shine Tom Chacko in Leo Thaddeus movie Panthrandu
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..