
ധ്യാന്‍ ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, അപര്‍ണ്ണ ദാസ് എന്നിവര്‍ 'ഡിയര്‍ ജോയി'യിലെ ഗാനരംഗത്തില്‍.
ധ്യാന്‍ ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, അപര്‍ണ്ണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖില്‍ കാവുങ്ങല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡിയര്‍ ജോയി' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.
അരുണ്‍ രാജ് എഴുതിയ വരികള്‍ക്ക് ധനുഷ് ഹരികുമാര്‍ വിമല്‍ജിത്ത് വിജയന്‍ എന്നിവര്‍ സംഗീതം പകര്‍ന്ന് വൈക്കം വിജയലക്ഷ്മി ആലപിച്ച 'വഴി കാട്ടും ദിക്കുകള്‍ എവിടെ..' എന്നാരംഭിക്കുന്ന വീഡിയോ ഗാനമാണ് റിലീസായത്.
ജോണി ആന്റണി, ബിജു സോപാനം, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ നവാസ്, മീരാ നായര്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. എക്ത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമര്‍ പ്രേം നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റോജോ തോമസ് നിര്‍വഹിക്കുന്നു.
സന്ദൂപ് നാരായണന്‍, അരുണ്‍ രാജ്, ഡോക്ടര്‍ ഉണ്ണികൃഷ്ണന്‍ വര്‍മ, സല്‍വിന്‍ വര്‍ഗീസ് എന്നിവര്‍ എഴുതിയ വരികള്‍ക്ക് ധനുഷ് ഹരികുമാര്‍, വിമല്‍ജിത് വിജയന്‍ എന്നിവര്‍ സംഗീതം പകരുന്നു. സംഗീതത്തിന് വളരെ അധികം പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ കെ.എസ്. ചിത്ര, വിനീത് ശ്രീനിവാസന്‍, വൈക്കം വിജയലക്ഷ്മി എന്നിവരാണ് ഗായകര്‍.
അഡിഷണല്‍ സോങ്- ഡോക്ടര്‍ വിമല്‍ കുമാര്‍ കാളിപുറയത്ത്, എഡിറ്റര്‍- രാകേഷ് അശോക, കോ- പ്രൊഡ്യൂസര്‍- സുഷില്‍ വാഴപ്പിള്ളി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ജി കെ ശര്‍മ, ക്രീയേറ്റീവ് പ്രൊഡ്യൂസര്‍-റയീസ് സുമയ്യ റഹ്‌മാന്‍,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നിജില്‍ ദിവാകരന്‍, ആര്‍ട്ട്- മുരളി ബേപ്പൂര്‍, വസ്ത്രലങ്കാരം-സുകേഷ് താനൂര്‍, മേക്കപ്പ്- രാജീവ് അങ്കമാലി, സ്റ്റില്‍സ്-റിഷാദ് മുഹമ്മദ്, ഡിസൈന്‍- ഡാവിഞ്ചി സ്റ്റുഡിയോസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-സുനില്‍ പി. സത്യനാഥ്, പിആര്‍ഒ-എ.എസ്. ദിനേശ്.
Content Highlights: Listen to the new video song `Vazhi Kaattum Dikkukal Evide` from the upcoming Malayalam movie `Dear Joy`, featuring Dhyan Sreenivasan and Indrans.
Published: 03 Dec 2025, 10:55 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented