ബെം​ഗളൂരു: കന്നഡ ചലച്ചിത്രതാരം രക്ഷിത് ഷെട്ടിക്കെതിരെ പോലീസ് കേസ്. പകർപ്പവകാശ നിയമലംഘനത്തിനാണ് താരത്തിനെതിരെ ബെം​ഗളൂരു യെശ്വന്ത്പുര പോലീസ് കേസെടുത്തത്. അനുമതിയില്ലാതെ പഴയ സിനിമകളിലെ പാട്ടുകൾ ഉപയോ​ഗിച്ചെന്നാണ് പരാതി.

To advertise here,

രക്ഷിത് ഷെട്ടിയുടെ പരംവ ഫിലിംസ് നിർമിച്ച 'ബാച്ചിലർ പാർട്ടി' എന്ന സിനിമയ്ക്കെതിരെ എം.ആർ.ടി മ്യൂസിക് ആണ് പരാതി നൽകിയത്. എം.ആർ.ടി മ്യൂസിക്കിൻ്റെ പങ്കാളിയായ നവീൻ കുമാറാണ് പരാതിക്കാരൻ. ന്യായ എല്ലിദേ(1982), ​ഗാലി മാത്തു (1981) എന്നീ പഴയചിത്രങ്ങളിലെ പാട്ടുകൾ ബാച്ചിലർ പാർട്ടിയിൽ ഉപയോ​ഗിച്ചിരുന്നു. തങ്ങളുടെ കമ്പനിക്കാണ് ഈ പാട്ടുകളുടെ അവകാശമെന്ന് നവീൻ കുമാർ പറഞ്ഞു.
2024 ജനുവരിയിൽ 'ബാച്ചിലർ പാർട്ടി' പ്രദർശനത്തിനെത്തിയിരുന്നു. 

നേരത്തെ 2016ലും രക്ഷിത് ഷെട്ടി സമാനമായ പ്രശ്നം നേരിട്ടിരുന്നു. 'കിറിക്ക് പാർട്ടി' എന്ന ചിത്രത്തിൽ 1991-ൽ പുറത്തിറങ്ങിയ 'ശാന്തി ക്രാന്തി' എന്ന ചിത്രത്തിലെ പാട്ട് ഉപയോ​ഗിച്ചുവെന്നായിരുന്നു പരാതി.