പരംവാ സ്റ്റുഡിയോ ഉടമയും നടനുമായ രക്ഷിത് ഷെട്ടിക്ക് കനത്ത പിഴ നഷ്ടപരിഹാരം വിധിച്ച് ഡല്‍ഹി ഹൈക്കോടതി. രക്ഷിത് ഷെട്ടിയുടെ ഏറ്റവും പുതിയ സിനിമയായ 'ബാച്ചിലര്‍ പാര്‍ട്ടി' എന്ന ചിത്രവുമായി ബന്ധപ്പെട്ട പകര്‍പ്പവകാശ കേസിലാണ് 20 ലക്ഷം രൂപ നഷ്ട പരിഹാരം നല്കാന് കോടതി ഉത്തരവിട്ടത്. നിലവില്‍ എംആര്‍ടി മ്യൂസിക്കിന് പകര്‍പ്പവകാശമുള്ള ഗാനങ്ങള്‍ ബാച്ചിലര്‍ പാര്‍ട്ടിക്ക് വേണ്ടി അനുവാദമില്ലാതെ ഉപയോഗിച്ചുവെന്നതാണ് താരത്തിനു എതിരെയുള്ള കേസ്. പകര്‍പ്പവകാശ ലംഘനത്തിനുള്ള നഷ്ടപരിഹാര തുകയായിട്ടാണ് 20 ലക്ഷം രൂപ നല്കാന് ഡല്‍ഹി ഹൈക്കോടതി ഇപ്പോള്‍ രക്ഷിത് ഷെട്ടിയോടും അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ ഹൗസായ പരംവ സ്റ്റുഡിയോയോടും ആവശ്യപ്പെട്ടത്.
'ന്യായ എല്ലിഡെ' (1982), 'ഗാലി മാതു' (1981) എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ രക്ഷിത് ഷെട്ടിയും അദ്ദേഹത്തിന്റെ ബാനറായ പരംവാ സ്റ്റുഡിയോയും അനുമതിയില്ലാതെ ഉപയോഗിച്ചുവെന്ന് എംആര്‍ടി മ്യൂസിക്കിന്റെ പങ്കാളികളിലൊരാളായ നവീന്‍ കുമാര്‍ പരാതിപ്പെട്ടിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ ബാച്ചിലര്‍ പാര്‍ട്ടിക്ക് വേണ്ടി ഗാനങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി തേടി രക്ഷിത് എംആര്‍ടി കമ്പനിയെ സമീപിച്ചെങ്കിലും അനുമതി നൽകിയില്ലെന്ന് നവീന്‍ തന്റെ പരാതിയില്‍ പറയുന്നു. 2024 ജനുവരി 26 ന് ചിത്രം തിയേറ്ററുകളിലെത്തി. ഒ.ടി.ടി. പ്ലാറ്റഫോമായ ആമസോണ്‍ പ്രൈം വീഡിയോയില്‍ ബാച്ചിലര്‍ പാര്‍ട്ടി കണ്ടതിന് ശേഷമാണ് ആ പാട്ടുകളുടെ ഉപയോഗം നവീന്‍ തിരിച്ചറിഞ്ഞത്.
രക്ഷിത് ഷെട്ടിയും അദ്ദേഹത്തിന്റെ പരംവ സ്റ്റുഡിയോയും കോടതിയിലും സോഷ്യല്‍ മീഡിയയിലും പ്രതികരിച്ചിരുന്നു. ബാച്ചിലര്‍ പാര്‍ട്ടിയില്‍ സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള സംഗീത ശകലം ഉപയോഗിക്കാന്‍ എംആര്‍ടി മ്യൂസിക് യുക്തിരഹിതമായ തുക ആവശ്യപ്പെട്ടെന്ന് പറഞ്ഞ്, പരംവാ സ്റ്റുഡിയോയും രക്ഷിത് ഷെട്ടിയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമില്‍ ജൂലൈ 15 ന് ഒരു തുറന്ന കത്ത് പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, കോടതിയില്‍ ഹാജരാകാത്തതിനാല്‍ രക്ഷിത് ഷെട്ടിക്കും പരംവ സ്റ്റുഡിയോയ്ക്കും ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു . പ്രസ്തുത സോഷ്യല്‍ മീഡിയ പോസ്റ്റ് ഉടന്‍ പിന്‍വലിക്കാനും നടനോട് കോടതി നിര്‍ദേശിച്ചു. ആഗസ്ത് 12-ന് നടന്ന വാദത്തില്‍, മുന്‍കൂര്‍ അവകാശം നേടാതെ ഗാനങ്ങളുടെ രണ്ട് ട്രാക്കുകള്‍ ഉപയോഗിച്ചതിന്, രക്ഷിത് ഷെട്ടി എംആര്‍ടി മ്യൂസിക്കിന് 20 ലക്ഷം രൂപ നല്‍കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.
അതേ സമയം രക്ഷിത് ഷെട്ടിയുടെ ഏറ്റവും പുതിയ സിനിമയായ 'റിച്ചാര്‍ഡ് ആന്റണി' റിലീസിനൊരുങ്ങുകയാണ്. രക്ഷിത് ഷെട്ടി സംവിധായകനായി തിരിച്ചെത്തുന്ന ഈ സിനിമയില്‍ അദ്ദേഹം തന്നെയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Content Highlights: Delhi High court direct Rakshit ShettyParamvah Studios to pay Rs 20 lakh, copyright case
Published: 20 Aug 2024, 02:53 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented