ചെന്നൈ: കെട്ടിട നിർമാണ കരാറുകാരനെ ആക്രമിച്ച കേസിൽ നടൻ സന്താനം കോടതിയിൽ ഹാജരായി. പൂനമല്ലി കോടതിയിലാണ് അദ്ദേഹം ഹാജരായത്. കേസ് പരിഗണിച്ച കോടതി സന്താനത്തോട് 15-ന് വീണ്ടും ഹാജരാകാൻ ഉത്തരവിട്ടു. 

To advertise here,

കുണ്ട്രത്തൂരിനടുത്ത് കെട്ടിടം നിർമിക്കാനായി ഷൺമുഖസുന്ദരം എന്നയാൾക്ക് സന്താനം കരാർ നൽകിയിരുന്നു. ഇതിനായി മുൻകൂർ പണവും നൽകി. എന്നാൽ അനധികൃത സ്ഥലത്താണ് കെട്ടിടം പണിയുന്നതെന്നു ചൂണ്ടിക്കാട്ടി ഷൺമുഖ സുന്ദരം കരാറിൽനിന്ന് പിൻമാറി.

ഇതേത്തുടർന്ന് പണത്തെക്കുറിച്ച് ഇരുവരും തർക്കമുണ്ടായി. 2017-ൽ നടന്ന വഴക്കിനിടെ ആക്രമിച്ചതായി രണ്ടുപേരും വത്സരവാക്കം പോലീസിൽ പരാതി നൽകിയിരുന്നു. പൂനമല്ലി ക്രിമിനൽ ആർബിട്രേഷൻ കോടതിയുടെ പരിഗണനയിലാണ് കേസ്.