ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള സംവിധായകരിൽ ഒരാളായ ക്രിസ്റ്റഫർ നോളന്റെ പുതിയ ചിത്രമാണ് ’ഓപ്പൺഹൈമർ’. ചിത്രത്തിന്റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. 2023 ജൂലെെ 21-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ ഓപ്പണിങ് ലുക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 5.06 മിനിട്ട് ദെെർഘ്യമുള്ള വീഡിയോയാണ് റിലീസായത്.
പ്രഖ്യാപനം മുതൽക്കേ സിനിമാ ലോകം ഏറ്റവുമധികം പ്രതീക്ഷ പുലർത്തുന്ന പ്രൊജക്ടുകളിൽ ഒന്നാണ് ‘അണുബോംബിന്റെ പിതാവെ’ന്നറിയപ്പെടുന്ന അമേരിക്കൻ ശാസ്ത്രജ്ഞൻ ജെ. റോബർട്ട് ഓപ്പൺഹൈമറുടെ ജീവിതം പറയുന്ന ഈ ചിത്രം. 2020-ൽ പുറത്തിറങ്ങിയ ടെനെറ്റിനു ശേഷം നോളൻ ഒരുക്കുന്ന ചിത്രം കൂടിയാണ് ’ഓപ്പൺഹൈമർ’.
2005-ലെ പുലിറ്റ്സർ സമ്മാനത്തിന് അർഹമായ ‘അമേരിക്കൻ പ്രൊമിത്യൂസ്: ദി ട്രയംഫ് ആൻഡ് ട്രാജഡി ഓഫ് ജെ. റോബർട്ട് ഓപ്പൺഹൈമർ’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ചിത്രം ഒരുക്കുന്നത്. രണ്ടാം ലോകയുദ്ധവും അണുബോംബ് കണ്ടുപിടിച്ചതുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം.
കിലിയൻ മർഫിയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എമിലി ബ്ലണ്ട്, റോബർട്ട് ഡൗണി ജൂനിയർ, മാറ്റ് ഡാമൺ, ഫ്ലോറൻസ് പഗ്, റാമി മാലെക്ക് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധ നേടിയിരുന്നു. ക്രിസ്റ്റഫർ നോളന്റെ മറ്റൊരു മാജിക് ആയിരിക്കും ചിത്രമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ഹൊയ്തി വാൻ ഹൊയ്ടെമയാണ് ചിത്രത്തിന്റെ ക്യാമറ കെെകാര്യം ചെയ്തിരിക്കുന്നത്.
Content Highlights: Christopher Nolan Oppenheimer opening look Cillian Murphy Emily Blunt Matt Damon Robert Downey Jr
Published: 14 Jul 2023, 09:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented