മലയാളത്തിലെ ആദ്യത്തെ മുഴുനീള ഡബ്ല്യുഡബ്ല്യുഇ സ്‌റ്റൈല്‍ ആക്ഷന്‍ ചിത്രമായി ഒരുങ്ങുന്ന 'ചത്ത പച്ച- റിങ് ഓഫ് റൗഡിസ്' എന്ന ചിത്രത്തിന്റെ മ്യൂസിക്/ഓഡിയോ അവകാശം സ്വന്തമാക്കി ഇന്ത്യന്‍ സിനിമയിലെ വമ്പന്‍ മ്യൂസിക് ലേബല്‍ ആയ ടി സീരീസ് മ്യൂസിക്. ഈ ചിത്രത്തിലൂടെ ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകരായ ശങ്കര്‍ - ഇഹ്‌സാന്‍ - ലോയ് ടീം മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുകയാണ്.
അടുത്തിടെ ചിത്രത്തിലെ നായകനായ അര്‍ജുന്‍ അശോകന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരുന്നു. ലോക്കോ ലോബോ എന്ന് പേരുള്ള കഥാപാത്രമായാണ് അര്‍ജുന്‍ അശോകന്‍ ചിത്രത്തില്‍ വേഷമിടുന്നത്. പാന്‍ ഇന്ത്യന്‍ റെസ്ലിങ് ആക്ഷന്‍ കോമഡി എന്റര്‍ടെയ്‌നര്‍ ആയി ഒരുക്കുന്ന ഈ ചിത്രം, ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്പ്, ലെന്‍സ്മാന്‍ ഗ്രൂപ്പ് എന്നിവര്‍ കൂടി ചേര്‍ന്ന് രൂപം നല്‍കിയ റീല്‍ വേള്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് ആണ് നിര്‍മ്മിക്കുന്നത്.
ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്പിന്റെ രമേഷ്, റിതേഷ് രാമകൃഷ്ണന്‍, ലെന്‍സ്മാന്‍ ഗ്രൂപ്പിന്റെ ഷിഹാന്‍ ഷൗക്കത്ത് എന്നിവര്‍ക്കൊപ്പം ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രക്രിയയില്‍, മമ്മൂട്ടി കമ്പനിയുടെ നേതൃനിരയിലുള്ള എസ്. ജോര്‍ജ്, സുനില്‍ സിങ് എന്നിവരും പങ്കാളികളാകുന്നുണ്ട്. അര്‍ജുന്‍ അശോകനെ കൂടാതെ റോഷന്‍ മാത്യു, ഇഷാന്‍ ഷൗക്കത്ത്, വിശാഖ് നായര്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആഗോള തലത്തില്‍ കോടികണക്കിന് ആരാധകരുള്ള റിങ് റെസ്‌ലിങ് കഥാപാത്രങ്ങളില്‍ നിന്നും അതിന്റെ ആരാധകരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫിന്റെ സംവിധാന സഹായിയായിരുന്ന അദ്വൈത് നായര്‍ ആണ്. അദ്വൈതിന്റെ കന്നി സംവിധാനസംരംഭം കൂടിയാണ് 'ചത്ത പച്ച- റിങ് ഓഫ് റൗഡിസ്'. ഫോര്‍ട്ട് കൊച്ചിയിലുള്ള ഒരു അണ്ടര്‍ ഗ്രൗണ്ട് ഡബ്ല്യുഡബ്ല്യുഇ സ്‌റ്റൈല്‍ റെസ്ലിങ് ക്ലബും അവിടെയെത്തുന്ന കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ പറയുന്നത്.
ചിത്രത്തിന് വേണ്ടി താരങ്ങളായ അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, ഇഷാന്‍ ഷൗക്കത്, വിശാഖ് നായര്‍ എന്നിവര്‍ റെസ്‌ലിങ് ട്രെയിനിങ് നേടിയിരുന്നു. 115-ലധികം രാജ്യങ്ങളില്‍ ആണ് ചിത്രം റിലീസ് പ്ലാന്‍ ചെയ്യുന്നത്. ആഗോള വിതരണ കമ്പനിയായ ദി പ്ലോട്ട് പിക്‌ചേഴ്‌സുമായി സഹകരിച്ചാണ് ചിത്രത്തിന്റെ ടീം വമ്പന്‍ റിലീസ് ഒരുക്കുന്നത്. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഓവര്‍സീസ് വിതരണ ഡീലാണ് ചിത്രത്തിന് വേണ്ടി ദി പ്ലോട്ട് പിക്‌ചേഴ്‌സുമായി ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. യുഎഇ, യുഎസ്എ, യുകെ, കാനഡ, ഓസ്ട്രേലിയ, സിംഗപ്പൂര്‍, ജര്‍മ്മനി തുടങ്ങിയ പ്രധാന വിപണികള്‍ ഉള്‍പ്പെടെ 115-ലധികം രാജ്യങ്ങളില്‍ ചിത്രം റിലീസ് ചെയ്യും.
ഛായാഗ്രഹണം - ആനന്ദ് സി ചന്ദ്രന്‍, സംഗീതം -ശങ്കര്‍ - ഇഹ്‌സാന്‍ - ലോയ്, എഡിറ്റര്‍- പ്രവീണ്‍ പ്രഭാകര്‍, ബിജിഎം- മുജീബ് മജീദ്, രചന- സനൂപ് തൈക്കൂടം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് - ജോര്‍ജ് എസ്, ലൈന്‍ പ്രൊഡ്യൂസര്‍- സുനില്‍ സിംഗ്, വരികള്‍ - വിനായക് ശശികുമാര്‍, കോസ്റ്റും- മെല്‍വി, മേക്കപ്- റോണക്‌സ് സേവ്യര്‍, ആര്‍ട്ട്- സുനില്‍ ദാസ്, സ്റ്റണ്ട്- കലൈ കിങ്സ്റ്റണ്‍, സൗണ്ട് ഡിസൈന്‍- ശങ്കരന്‍ എ എസ്, കെ സി സിദ്ധാര്‍ഥ്, ചീഫ് അസ്സോസിയേറ്റ് ഡിറ്ററെക്ടര്‍- അരിഷ് അസ്ലം, ജിബിന്‍ ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രശാന്ത് നാരായണന്‍, കളറിസ്റ്റ്- ശ്രിക് വാര്യര്‍, വിഎഫ്എക്‌സ്- വിശ്വ എഫ്എക്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്- ഒബ്‌സ്‌ക്യൂറ, സ്റ്റോറീസ് സോഷ്യല്‍, സ്റ്റില്‍സ് - അര്‍ജുന്‍ കല്ലിങ്കല്‍, ഡിസൈന്‍സ് - യെല്ലോ ടൂത്ത്‌സ്, പിആര്‍ഒ - വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍
Content Highlights: Malayalam movie Chatha Pacha: The Ring of Rowdies' music rights goes to T-series
Published: 04 Sept 2025, 12:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented