വർണാഭമായ പോസ്റ്ററിൽ ഏറെ ശ്രദ്ധയാകർഷിക്കുന്നത് IN CINE‘M’AS എന്ന വാചകത്തിലെ M എന്ന അക്ഷരമാണ്. ഹൈലൈറ്റ് ചെയ്തിരിക്കുന്ന അക്ഷരം മലയാള സിനിമയിലെ ഇതിഹാസമായ മമ്മൂട്ടി, ചത്താ പച്ചയിൽ ഉണ്ട് എന്നതിൻ്റെ സൂചനയാണ്.

റീൽ വേൾഡ് എന്റർടെയിൻമെന്റ് നിർമ്മിക്കുന്ന ആക്ഷൻ എൻ്റർടെയിനർ ‘ചത്താ പച്ച’ 2026 ജനുവരി 22-ന് പ്രദർശനത്തിനെത്തും. റെസ്ലിങ് പശ്ചത്താലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ പുറത്തിറങ്ങി. വർണാഭമായ പോസ്റ്ററിൽ ഏറെ ശ്രദ്ധയാകർഷിക്കുന്നത് IN CINE‘M’AS എന്ന വാചകത്തിലെ M എന്ന അക്ഷരമാണ്. ഹൈലൈറ്റ് ചെയ്തിരിക്കുന്ന അക്ഷരം മലയാള സിനിമയിലെ ഇതിഹാസമായ മമ്മൂട്ടി, ചത്താ പച്ചയിൽ ഉണ്ട് എന്നതിൻ്റെ സൂചനയാണ്.
ആരാധകരും സിനിമാപ്രമികളും ഈ സംശയം സോഷ്യൽ മീഡിയയിൽ ഉടനീളം നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. എന്നാൽ ഇപ്പോൾ പുറത്തിറങ്ങിയ റിലീസ് ഡേറ്റ് പോസ്റ്റർ ആ ചർച്ചകൾക്ക് ഒരു സ്ഥിരീകരണം നൽകിയതുപോലെ തന്നെയാണ്. എനർജിയും സ്വാഗും നിറഞ്ഞ ഒരു ആക്ഷൻ എന്റർടെയിനറായിരിക്കെ, പുതിയ സൂചന ‘ചത്താ പച്ച ’യുടെ പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്.
റീൽ വേൾഡ് എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ ക്രിയേറ്റീവ് പ്രൊഡ്യൂസർ ഷിഹാൻ ഷൗക്കത്തിനോടൊപ്പം റിതേഷ് & രമേശ് എസ് രാമകൃഷ്ണൻ നിർമ്മിച്ച് നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചത്താ പച്ച. കേരളത്തിൽ ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസ് ചത്താ പച്ച തിയറ്ററുകളിൽ എത്തിക്കുന്നു. ചിത്രത്തിൻ്റെ തമിഴ്നാട്, കർണാടക റിലീസ് കൈകാര്യം ചെയ്യുന്നത് പി വി ആർ INOX പിക്ചേഴ്സ് ആണ്. ആന്ധ്ര–തെലങ്കാന മേഖലയിൽ മൈത്രി മൂവി മേക്കേഴ്സ്, നോർത്ത് ഇന്ത്യയിൽ കരൺ ജോഹറിൻ്റെ ധർമ പ്രൊഡക്ഷൻസ് എന്നിവരാണ് റിലീസ് ഏറ്റെടുത്തിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ ഏകദേശം 100 രാജ്യങ്ങളിലേക്ക് ചിത്രം എത്തിക്കുന്നത് ദി പ്ലോട്ട് പിക്ചേഴ്സാണ്.
ചിത്രത്തിൻ്റെ സംഗീതവകാശം നേടിയിരിക്കുന്നത് ടി-സീരീസ് ആണ്. മലയാള സിനിമയിൽ ആദ്യമായി ശങ്കർ–എഹ്‌സാൻ–ലോയ് സംഗീതം ഒരുക്കുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഗാനരചന -വിനായക് ശശികുമാർ, പശ്ചത്താല സംഗീതം -മുജീബ് മജീദ്. ഛായാഗ്രഹണം -ആനന്ദ് സി. ചന്ദ്രൻ. ആക്ഷൻ കൊറിയോഗ്രഫി -കലൈ കിങ്സൺ. എഡിറ്റിംഗ് -പ്രവീൺ പ്രഭാകർ. തിരക്കഥ -സനൂപ് തൈക്കൂടം. കൂടാതെ അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ എന്നിവരുൾപ്പെടുന്ന ഒരു വമ്പൻ താര നിര തന്നെയാണ് ചിത്രത്തിലുള്ളത്. 2026-ലെ ആദ്യ പ്രധാന റിലീസുകളിലൊന്നായി, ‘ചത്താ പച്ച ’ ജനുവരി 22ന് ഒരുപറ്റം റൗഡീസുമായി റിങ്ങിലേക്ക് എത്തും.
Content Highlights: Mammotty`s cameo hint in `Chatha Pacha` poster! Wrestling action entertainer releases Jan 22, 2026. Don`t miss this star-studded film!
Published: 02 Jan 2026, 05:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented