സെലിബ്രിറ്റി ക്രിക്കറ്റ് ലീഗി(ccl)ലെ മലയാള സിനിമാ താരങ്ങളുടെ ടീമായ കേരള സ്‌ട്രൈക്കേഴ്‌സുമായി ബന്ധമില്ലെന്ന് താര സംഘടനയായ 'അമ്മ'. ടീമിന്റെ അമ്മ കേരള സ്‌ട്രൈക്കേഴ്‌സ് എന്ന പേരില്‍ നിന്നും 'അമ്മ' നീക്കം ചെയ്യുമെന്നും സംഘടന അറിയിച്ചു. സി.സി.എല്‍ മാനേജ്‌മെന്റുമായുള്ള ഭിന്നതയാണ് തീരുമാനത്തിന് കാരണം.

To advertise here,

ടീമിന്റെ നോണ്‍ പ്ലേയിങ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മോഹന്‍ലാലിന്റെ പേര് മാറ്റണമെന്നും നിര്‍ദ്ദേശമുണ്ട്. അതേസമയം, താരങ്ങള്‍ക്ക് ലീഗില്‍ പങ്കെടുക്കുന്നതിന് വിലക്കില്ല. കുഞ്ചാക്കോ ബോബന്‍ നയിക്കുന്ന കേരള സ്‌ട്രൈക്കേഴ്‌സില്‍ ഉണ്ണി മുകുന്ദന്‍, രാജീവ് പിള്ള മുതലായ പ്രമുഖ താരങ്ങള്‍ കളിക്കുന്നുണ്ട്.  

2011 -ലാണ് താര സംഘടനകള്‍ ചേര്‍ന്ന് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് തുടങ്ങുന്നത്. 2012-ലാണ് 'അമ്മ' ലീഗില്‍ ചേരുന്നത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ ഈ സീസണിലെ ആദ്യ രണ്ടു കളികളിലും കേരള സ്‌ട്രൈക്കേഴ്‌സ് പരാജയപ്പെട്ടിരുന്നു.