ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. അബ്ദുള്‍ നാസര്‍ നിര്‍മിച്ച് ദിലീപ് നാരായണന് സംവിധാനം നിര്‍വഹിച്ച 'കേസ് ഡയറി'യുടെ ട്രെയ്ലര് പുറത്തിറങ്ങി. അഷ്ക്കര്‍ സൗദാന്‍ നായകനാകുന്ന ചിത്രത്തിന്റെ ട്രെയ്ലര് നടന് ദിലീപാണ് പുറത്തിറക്കിയത്. ക്രൈം ത്രില്ലര്‍ ചിത്രമാണെന്ന് ട്രെയ്ലറില്‍നിന്ന് മനസിലാക്കാം. ഏറെ കോളിളക്കം സൃഷ്ടിച്ച അജു കൊലപാതക കേസ് അന്വേഷിക്കാനെത്തുന്ന ക്രിസ്റ്റി സാം എന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വേഷമാണ് അഷ്ക്കര്‍ സൗദാന്‍ അവതരിപ്പിക്കുന്നത്. ദേശീയ ചലച്ചിത്രപുരസ്ക്കാര ജേതാവായ വിജയരാഘവന് മികച്ച ഒരു കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നു.
മറ്റൊരു കേസന്വേഷണത്തിനിടയില്‍ ക്രിസ്റ്റി സാമിന് കിട്ടുന്ന ചില വിവരങ്ങള്‍ അയാളെ എത്തിക്കുന്നത് അജു എന്ന യുവാവിന്റെ കൊലപാതക കേസിലാണ്. തന്റെ ജീവിതവുമായി ബന്ധപ്പെട്ട വിഷയം കൂടിയായി മാറുന്ന കേസില്‍ ക്രിസ്റ്റി നടത്തുന്ന അന്വേഷണത്തിലൂടെയാണ് കേസ് ഡയറി മുന്നോട്ട് പോകുന്നത്. കണ്ണന് എന്ന പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് രാഹുല്‍ മാധവ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
എ.കെ സന്തോഷ് തിരക്കഥയൊരുക്കുന്ന കേസ് ഡയറിയുടെ ഛായാഗ്രഹണം പി. സുകുമാര്‍ ആണ്. ലിജോ പോള്‍ ആണ് എഡിറ്റര്‍. പശ്ചാത്തലസംഗീതം പ്രകാശ് അലക്സ്. വിവേക് വടശ്ശേരി, ഷമീം കൊച്ചന്നൂര്‍ എന്നിവരുടെയാണ് കഥ. റിയാസ് ഖാന്, സാക്ഷി അഗര്‍വാള്‍, നീരജ, അമീര്‍ നിയാസ്, ഗോകുലന്, കിച്ചു ടെല്ലസ്, ബാല, മേഘനാഥന്, ബിജുകുട്ടന് തുടങ്ങിയ വലിയ താരനിരതന്നെ ചിത്രത്തിലുണ്ട്. ബെന്‍സി പ്രൊഡക്ഷന്‍സ് വിതരണം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 21ന് തീയേറ്ററുകളിലെത്തും.
വിഷ്ണു മോഹന്‍സിത്താര, മധു ബാലകൃഷ്ണന്, ഫോര്‍ മ്യൂസിക്ക് എന്നിവര്‍ സംഗീതം നല്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് ഹരിനാരായണന്, എസ്. രമേശന് നായര്‍, ഡോ. മധു വാസുദേവന്‍, ബിബി എല്‍ദോസ് ബി. എന്നിവരാണ്. അനീഷ് പെരുമ്പിലാവ് ആണ് പ്രൊഡക്ഷന്‍ കണ്ട്രോളര്.
പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ്: റെനി അനില്‍കുമാര്‍, സൗണ്ട് ഡിസൈനര്‍: രാജേഷ് പി.എം, ഫൈനല്‍ മിക്സ്: ജിജു ടി. ബ്രൂസ്, സൗണ്ട് റെക്കോര്‍ഡിസ്റ്റ്: വിഷ്ണു രാജ്, കലാസംവിധാനം: ദേവന് കൊടുങ്ങലൂര്‍, മേക്കപ്പ്: രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം: സോബിന്‍ ജോസഫ്, സിറ്റില്‍സ്: നൗഷാദ് കണ്ണൂര്‍, സന്തോഷ് കുട്ടീസ്, വിഎഫ്എക്സ്: പിക്ടോറിയല്‍ എഫ്എക്സ്, പിആര്‍ഒ: സതീഷ് എരിയാളത്ത്, പിആര്‍ഒ (ഡിജിറ്റല്‍): അഖില്‍ ജോസഫ്, മാര്‍ക്കറ്റിങ്: ഒപ്പറ, ഡിസൈന്‍: റീഗല്‍ കണ്‍സെപ്റ്റ്സ്.
Content Highlights: Watch the trailer of `Case Diary`, a crime thriller starring Ashkar Saudan
Published: 16 Aug 2025, 10:00 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented