1990-ലെ ലോകകപ്പ് പശ്ചാത്തലമാക്കി സിനിമയൊരുങ്ങുന്നു. കാമറൂൺ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അജിത്ത് പുല്ലേരിയാണ്. പി.വി ഷാജികുമാറിന്റേതാണ് കഥ. ഇൻഫിനിറ്റ് ഫിലിം ഫാക്ടറിയുടെ ബാനറിൽ  ഒരുങ്ങുന്ന ചിത്രത്തിന്റെ എഡിറ്റർ മഹേഷ് നാരായണനാണ്. 

കാസർ​ഗോടൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം മം​ഗലാപുരം, കാസർ​ഗോഡ് എന്നിവടങ്ങളിലാണ് ലൊക്കേഷനായിട്ടുള്ളത്. താരനിർണയം നടക്കുകയാണ്. ഡിസംബറിൽ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. 

content highlights : Camaroon malayalam movie pv shaji kumar Ajith pulleri Mahesh Narayanan