.
സാമൂഹ്യമാധ്യമങ്ങൾ സൃഷ്ടിക്കുന്ന ചതിക്കുഴികളും അവ വ്യക്തികളിലുണ്ടാക്കുന്ന പ്രശ്നങ്ങളും പ്രമേയവത്കരിക്കുന്ന ചിത്രമാണ് ബൂമറാങ്. ഗുഡ് കമ്പനി അവതരിപ്പിക്കുന്ന 'ബൂമറാങ് ' ഈസി ഫ്ലൈ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജി മേടയിൽ, തൗഫീഖ് ആർ. എന്നിവർ ചേർന്നു നിർമിക്കുന്നു. മനു സുധാകരനാണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രം മേയ് മാസത്തിൽ റിലീസ് ചെയ്യും.
ബൈജു സന്തോഷ്, സംയുക്ത മേനോൻ, ചെമ്പൻ വിനോദ്, ഷൈൻ ടോം ചാക്കോ, ഡൈൻ ഡേവിസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ അഖിൽ കവലയൂർ, ഹരികുമാർ, മഞ്ജു സുഭാഷ്, സുബലക്ഷ്മി, നിയ, അപർണ, നിമിഷ, ബേബി പാർത്ഥവി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.
തിരക്കഥ, സംഭാഷണം: കൃഷ്ണദാസ് പങ്കി, ഛായാഗ്രഹണം: വിഷ്ണു നാരായണൻ, എഡിറ്റിങ് : അഖിൽ എ.ആർ. അജിത് പെരുമ്പാവൂരിന്റെ വരികൾക്ക് സുബീർ അലി ഖാൻ സംഗീതം നൽകുന്നു. പശ്ചാത്തല സംഗീതം: കെ പി, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു ജെ.
Content Highlights: Boomerang malayalam movie will be released in May
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..