
ആരോഗ്യവിവരങ്ങൾ പങ്കുവെച്ച് യു.കെയിലെ സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽക്കഴിയുന്ന കർണാടിക് സംഗീതജ്ഞ ബോംബെ ജയശ്രീ. സുഖം പ്രാപിച്ചുവരികയാണെന്ന് അവർ ട്വിറ്ററിലൂടെ അറിയിച്ചു. ജയശ്രീയുടെ കുടുംബവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
സംഗീതപരിപാടികൾ അവതരിപ്പിക്കാനായി യുകെയിലെത്തിയ ബോംബെ ജയശ്രീയെ കഴിഞ്ഞമാസം 25-ാം തീയതി മസ്തിഷ്കാഘാതത്തേ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇംഗ്ലണ്ടിലെ ലിവർപൂളിൽ വെച്ചായിരുന്നു ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ഗായികയെ കീ ഹോൾ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു.
നിലവിൽ യു.കെയിൽ ഒരു ബന്ധുവിന്റെ വീട്ടിലാണ് ബോംബെ ജയശ്രീയുള്ളതെന്ന് മകൻ അമൃത് രാംനാഥ് അറിയിച്ചു. നല്ല പരിചരണമാണ് യു.കെയിൽ ലഭിച്ചതെന്നും അവർ പതിയെ ജീവിതത്തിലേക്ക് മടങ്ങിവരികയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പ്രാർത്ഥനകൾക്കും ആശംസകൾക്കും അവർ നന്ദി പ്രകടിപ്പിച്ചെന്നു പറഞ്ഞ അമൃത് രംഗനാഥ് യു.കെയിൽ ലഭിച്ച ലോകോത്തര നിലവാരത്തിലുള്ള ചികിത്സയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു.
Content Highlights: bombay jayshri's tweet about her current health, bombay jayashri is recovering
Published: 16 May 2023, 11:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented