ഭാവന, റഹ്‌മാന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'അനോമി' എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. റിയാസ് മാരാത്ത് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. 'ദി ഇക്വേഷന്‍ ഓഫ് ഡെത്ത്' എന്ന ടാഗ് ലൈനോടെ എത്തുന്ന ഈ സയന്‍സ് ഫിക്ഷന്‍-മിസ്റ്ററി-ത്രില്ലര്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ടി സീരീസ് പനോരമ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് ആദ്യമായി മലയാളത്തില്‍ എത്തിക്കുന്ന ചിത്രം കൂടിയാണിത്.
ഗുല്‍ഷന്‍ കുമാര്‍, ഭൂഷണ്‍ കുമാര്‍, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവര്‍ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കുമാര്‍ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ്. കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ റോയ് സി.ജെ, ബ്ലിറ്റ്‌സ്‌ക്രീഗ് ഫിലിംസ്, എപികെ സിനിമ എന്നിവരും ഭാവന ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടി ഭാവനയും ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളാണ്. കോ പ്രൊഡ്യൂസഴ്‌സ് - റാം മിര്‍ചന്ദാനി, രാജേഷ് മേനോന്‍, ക്രീയേറ്റീവ് പ്രൊഡ്യൂസര്‍ - അഭിനവ് മെഹ്റോത്ര.
വിഷ്ണു അഗസ്ത്യ, ബിനു പപ്പു, ഷെബിന്‍ ബെന്‍സണ്‍, അര്‍ജുന്‍ ലാല്‍, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തില്‍ നിര്‍ണായക വേഷങ്ങള്‍ ചെയ്യുന്നുണ്ട്. ധ്രുവങ്ങള്‍ പതിനാറ്, ഡിയര്‍ കോമ്രേഡ് എന്നി ചിത്രങ്ങളിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധ നേടിയ ഛായാഗ്രാഹകന്‍ സുജിത്ത് സാരംഗാണ് ചിത്രത്തിന് കാമറ ചലിപ്പിച്ചിരിക്കുന്നത്. അനിമല്‍ ഫെയിം സംഗീത സംവിധായകന്‍ ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. ഏഴ് ഷെഡ്യൂളുകളിലായി നൂറിലധികം ദിവസം ചിത്രീകരിച്ച അനോമിയുടെ പ്രധാന ലൊക്കേഷന്‍സ് മുംബൈ, എറണാകുളം, പൊള്ളാച്ചി, കൊടൈക്കനാല്‍, കോയമ്പത്തൂര്‍ എന്നിവയാണ്.
ഗ്യാങ്‌സ് ഓഫ് വസേപ്പൂര്‍, ഹൈദര്‍, മുള്‍ക് എന്നീ പ്രശസ്ത ബോളിവുഡ് ചിത്രങ്ങളുടെ കളറിസ്റ്റ് ആയ, മുംബൈയില്‍ നിന്നുള്ള ലീഡിങ് ടെക്‌നീഷ്യന്‍ ജെ.ഡി ആണ് ഈ ചിത്രത്തിനും കളറിങ് നിര്‍വഹിച്ചത്. എഡിറ്റിങ് - കിരണ്‍ ദാസ്, വരികള്‍ - വിനായക് ശശികുമാര്‍, അഹമ്മദ് ശ്യാം, മുത്തു, ആക്ഷന്‍ കോറിയോഗ്രഫി - ആക്ഷന്‍ സന്തോഷ്, തവസി രാജ്, ഓഡിയോഗ്രഫി - സിങ്ക് സിനിമ, സൗണ്ട് മിക്‌സ് - ഫസല്‍ എ. ബക്കര്‍, കോസ്റ്റ്യൂം - സമീറാ സനീഷ്, ആര്‍ട്ട് - അരുണ്‍ ജോസ്, മേക്കപ്പ് - അമല്‍ ചന്ദ്രന്‍, വിഎഫ്എക്‌സ് - എഗ്ഗ് വൈറ്റ്, ഡിജി ബ്രിക്‌സ്, സ്റ്റില്‍സ് - ശ്രീജിത്ത് ചെട്ടിപ്പടി, ടൈറ്റില്‍സ് - ശരത് വിനു, പബ്ലിസിറ്റി ഡിസൈന്‍- യെല്ലോ ടൂത്ത്‌സ്, പിആര്‍ഒ - ശബരി, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്- അനൂപ് സുന്ദരന്‍.
Content Highlights: 'The Equation of Death': Second look poster released for Bhavana and Rahman starrer sci-fi mystery thriller 'Anomi'
Published: 09 Nov 2025, 03:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented