
സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന "ഭാരത സർക്കസ്" സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. അടവുകൾ അവസാനിക്കുന്നില്ല എന്ന ടാഗ് ലൈനോടെയാണ് പോസ്റ്ററെത്തിയത്. ഷൈൻ ടോം ചാക്കോ, ബിനു പപ്പു, എം.എ നിഷാദ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ.
ജാഫർ ഇടുക്കി, ആരാദ്യ ആൻ, മേഘ തോമസ് തുടങ്ങിയവരും അഭിനയിക്കുന്നു. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും മുഹാദ് വെമ്പായത്തിന്റേതാണ്. ബെസ്റ്റ് വേ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അനൂജ് ഷാജിയാണ് ചിത്രം നിർമ്മിക്കുന്നത്.
ക്യാമറ -ബിനു കുര്യൻ, സംഗീതം -ബിജിബാൽ, എഡിറ്റർ -വി.സാജൻ, പ്രൊഡക്ഷൻ കണ്ട്രോളർ -ദീപക്ക് പരമേശ്വരൻ, കലാസംവിധാനം -പ്രദീപ്, മേക്കപ്പ് -റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം -മനോഹർ, സൗണ്ട് ഡിസൈനിങ് -ഡാൻ, കോ.ഡയറക്ടർ -പ്രകാശ് കെ.മധു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -നസീർ കരന്തൂർ, പി.ആർ. ഒ -എ എസ്. ദിനേശ്, സ്റ്റിൽ -നിദാദ് കെ.എൻ, പബ്ലിസിറ്റി ഡിസൈൻ -കോളിൻസ് ലിയോഫിൽ .
Content Highlights: bharatha circus movie, sohan seenu lal, binu pappu, m a nishad, shine tom chacko
Published: 16 Sept 2022, 09:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented