മലയാളക്കരയിൽ ബോക്‌സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ചു മുന്നേറുന്ന ഭാവന സ്റ്റുഡിയോസിന്റെ 'ബെത്ലഹേം കുടുംബ യൂണിറ്റ്' അന്യഭാഷാ വിപണികളും കീഴടക്കാനൊരുങ്ങുന്നു. ഇതിനകം ആഗോളതലത്തിൽ 61.37 കോടി രൂപ വാരിക്കൂട്ടിയ ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകൾ സെപ്റ്റംബർ നാലിന് തിയേറ്ററുകളിലെത്തും.
തമിഴ് പ്രേക്ഷകർക്ക് മുന്നിൽ ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസാണ് തമിഴ് പതിപ്പ് എത്തിക്കുന്നത്. 'പ്രേമ'ത്തിനും 'പ്രേമലു'വിനും ശേഷം കോളിവുഡിൽ വൻ വിജയം നേടാനാണ് നിവിൻ പോളി- മമിത ബൈജു- ഗിരീഷ് എ.ഡി. കൂട്ടുകെട്ടിന്റെ പുറപ്പാട്.
തെലുങ്ക് വിപണിയിൽ വമ്പൻ റിലീസിനായി പ്രമുഖ നിർമാണ- വിതരണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സും ഫ്യൂച്ചർ റണ്ണപ്പ് ഫിലിംസും കൈകോർക്കുന്നു. ഗിരീഷ് എ.ഡിയുടെ സംവിധാന മികവും ഭാവന സ്റ്റുഡിയോസിന്റെ നിർമാണ മൂല്യവും ഒത്തുചേർന്ന ചിത്രം, മലയാളം പോലെ അന്യഭാഷകളിലും വൻ ബോക്‌സ് ഓഫീസ് ചലനം സൃഷ്ടിക്കുമെന്നുറപ്പാണ്.
Content Highlights: Bethlehem Kudumba Unit crossed 61.37 crore globally in Malayalam. Tamil and Telugu versions releasing on September 4. Future Runup Films distributing the Tamil version. Mythri Movie Makers handling the Telugu release
Published: 25 Aug 2026, 02:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented