മാർച്ച് ആറിനാണ് അല്ലു സിരിഷിന്റേയും നയനിക റെഡ്ഡിയുടേയും വിവാഹം. ഏറെക്കാലമായി പ്രണയത്തിലായിരുന്ന ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞ ഒക്ടോബറിൽ നടന്നു.

തെലുങ്ക് സൂപ്പർതാരം അല്ലു അർജുന്റെ സഹോദരനും നടനുമായ അല്ലു സിരീഷിന്റെ വിവാഹമാണ് തെലുങ്ക് സിനിമാലോകത്തെ ഇപ്പോഴത്തെ ചർച്ച. വിവാഹത്തിന് മുന്നോടിയായി നടന്ന ചടങ്ങുകളുടെ ദൃശ്യങ്ങൾ വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമായ ബേസിൽ ജോസഫാണ് അത്തരമൊരു ചടങ്ങിൽ ടോളിവുഡിന് പുറത്തുനിന്നെത്തിയ ഒരതിഥി.
പ്രീ വെഡ്ഡിങ് റിസപ്ഷനാണ് ബേസിൽ എത്തിയത്. നവദമ്പതികൾക്കും അല്ലു അർജുൻ, ഭാര്യ സ്നേഹ റെഡ്ഡി എന്നിവർക്കൊപ്പം ബേസിൽ നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഫോട്ടോ എടുത്തശേഷം അല്ലു അർജുനുമായി ബേസിൽ സ്നേഹാന്വേഷണം നടത്തുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം. നയനിക റെഡ്ഡിയാണ് അല്ലു സിരീഷിന്റെ പ്രതിശ്രുത വധു.
അല്ലു അർജുനെ നായകനാക്കി ബേസിൽ ജോസഫ് ഒരു ചിത്രം ഒരുങ്ങുന്നുവെന്ന രീതിയിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. ഗീതാ ആർട്‌സിന്റെ ബാനറിൽ അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദ് നിർമിക്കുന്ന ചിത്രത്തിൽ സംഗീത സംവിധായകനായി ജേക്‌സ് ബിജോയി ആണ് എത്തുന്നതെന്നും റിപ്പോർട്ടുണ്ടായിരുന്നു. അല്ലു സിരീഷിന്റെ പ്രീ വെഡ്ഡിങ് റിസപ്ഷന് ബേസിൽ എത്തിയതോടെ അല്ലു അർജുനും ബേസിലും ഒന്നിക്കുന്നുവെന്ന വാർത്ത ശരിയാണോ എന്നാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.
മാർച്ച് ആറിനാണ് അല്ലു സിരിഷിന്റേയും നയനിക റെഡ്ഡിയുടേയും വിവാഹം. ഏറെക്കാലമായി പ്രണയത്തിലായിരുന്ന ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞ ഒക്ടോബറിൽ നടന്നു. കഴിഞ്ഞ ദിവസം ഇരുവർക്കും അല്ലു അർജുൻ ഹൈദരാബാദിൽ കോക്ടെയിൽ പാർട്ടി ഒരുക്കിയിരുന്നു.
Content Highlights: Malayalam director Basil Joseph attended Telugu actor Allu Sirish's pre-wedding reception., Basil was seen interacting with superstar Allu Arjun and his wife, Sneha Reddy., The visit has intensified rumors about a potential film collaboration between Basil Joseph and Allu Arjun., Allu Sirish is set to marry Nayanika Reddy on March 6th.
Published: 03 Mar 2026, 09:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented