ഭാര്യ കോകിലയ്ക്ക് ലോട്ടറി അടിച്ച സന്തോഷം കഴിഞ്ഞദിവസമാണ് നടന് ബാല പങ്കുവെച്ചത്. കാരുണ്യ ലോട്ടറി ടിക്കറ്റിന് 25000 രൂപയായിരുന്നു അന്ന് സമ്മാനമായി ലഭിച്ചത്. മൂന്നുദിവസത്തിനു ശേഷം ഇരുവർക്കും വീണ്ടും ലോട്ടറിയടിച്ചിരിക്കുകയാണിപ്പോൾ. 50 രൂപയുടെ ഭാഗ്യതാര ലോട്ടറിയിൽനിന്ന് 100 രൂപയാണ് ഇത്തവണ ലഭിച്ചത്. സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഈ വിവരം ബാലയും കോകിലയും അറിയിച്ചത്.
ബാലയുടെ വാക്കുകൾ: 'പോസിറ്റീവായി ചിന്തിക്കുന്നതുകൊണ്ടാണ് ഐശ്വര്യം വരുന്നത്. 25000 രൂപ ലോട്ടറിയടിച്ചെന്ന് പറഞ്ഞപ്പോൾ അത് കള്ളമാണെന്നാണ് ഒരു യൂട്യൂബർ പറഞ്ഞത്. നിങ്ങൾ ഇനിയും നെഗറ്റീവ് പറയൂ, നിങ്ങൾ ഇത്തരത്തിലുള്ള വീഡിയോ ഇടുമ്പോൾ എനിക്ക് കുറേ ലോട്ടറി അടിക്കുന്നുണ്ട്. അൻപത് രൂപ മുടക്കി നൂറ് രൂപ കിട്ടിയാലും ഐശ്വര്യം ഐശ്വര്യം തന്നെയാണ്. പോസിറ്റീവായി ചിന്തിക്കൂ. മറ്റുള്ളവരുടെ കുടുംബത്തെ ഒരിക്കലും ബുദ്ധിമുട്ടിക്കരുത്. ഇത് ആരെക്കുറിച്ചാണ് പറയുന്നതെന്ന് എല്ലാവർക്കും മനസ്സിലാകും. എന്തിനാ വെറുതേ'.
കഴിഞ്ഞദിവസം കാരുണ്യ ലോട്ടറിയടിച്ചപ്പോഴും ഇരുവരും വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ആദ്യമായാണ് ലോട്ടറി അടിക്കുന്നതെന്നും ഒരുപാട് സന്തോഷമുണ്ടെന്നുമാണ് ബാല പറഞ്ഞത്. 'ആദ്യത്തെ തവണ, എന്റെ ഭാഗ്യം നമ്മുടെ ഭാഗ്യം, ദൈവത്തിന്റെ അനുഗ്രഹം' എന്നും ബാല വീഡിയോയ്ക്കൊപ്പം കുറിച്ചു.
Content Highlights: bala and wife kokila win lottery second time
Published: 08 Jul 2025, 12:26 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented