
കൊച്ചി: 'വനിതകൾ സംവിധാനം ചെയ്ത ചിത്രം' പദ്ധതി പ്രകാരമുള്ള നാലാമത് സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. വനിതാ സംവിധായകരെ വളർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ ഈ പദ്ധതി ആവിഷ്കരിച്ചത്. ചലച്ചിത്ര വികസന കോർപ്പറേഷനാണ് (കെ.എസ്.എഫ്.ഡി.സി.) ചിത്രങ്ങൾ നിർമിക്കുന്നത്.
പുതുമുഖ സംവിധായികയായ ശ്രുതി ശരണ്യത്തിന്റെ 'ബി32 മുതൽ 44 വരെ'യെന്ന സിനിമയിലെ ആറു പ്രധാന കഥാപാത്രങ്ങൾ സ്ത്രീകളാണ്. കൂടാതെ ചിത്രീകരണ സംഘത്തിലെ ഭൂരിഭാഗം പേരും സ്ത്രീകൾ തന്നെ. വിവിധ മേഖലകളിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചലച്ചിത്ര മേഖലയിൽ 'വനിതകൾ സംവിധാനം ചെയ്ത ചിത്രം' പദ്ധതി സർക്കാർ വിഭാവനം ചെയ്തത്.
നടിയും സംവിധായികയും വസ്ത്രാലങ്കാര ഡിസൈനറുമായ കുക്കു പരമേശ്വരൻ സിനിമയുടെ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. സംവിധായിക ശ്രുതി, അഭിനേത്രി രമ്യ നമ്പീശൻ എന്നിവർ ചേർന്ന് ക്ലാപ്പ് അടിച്ചു.
Content Highlights: KSFDC, B 32 muthal 44 Vare movie, Women Directors Malayalam Movie
Published: 16 Mar 2022, 10:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented