യനാടൻ മലനിരകളുടെ ഉൾവനങ്ങൾ പലപ്പോഴും രഹസ്യസംഭവങ്ങളുടെ കേന്ദ്രമാണ്.  അത്തരമൊരു സംഭവത്തിന്റെ ഉള്ളിലേക്ക് കടന്നു ചെല്ലുന്ന സിനിമയാണ് അസ്ത്ര. പോറസ് സിനിമാസിൻ്റെ ബാനറിൽ പ്രേംകുമാർ കല്ലാട്ട് അവതരിപ്പിച്ച് ആസാദ് അലവിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തുവന്നിരിക്കുകയാണ്.

To advertise here,

മലയാളത്തിലെ പ്രമുഖ താരങ്ങളുടെ ഒഫീഷ്യൽ പേജിലൂടെയാണ് ട്രയിലർ പ്രകാശനം നടത്തിയിരിക്കുന്നത്. ഈ താരങ്ങളെല്ലാം ഈ ചിത്രത്തിൽ അഭിനയിച്ചവർ കൂടിയാണ്. പ്രേംകുമാർ കല്ലാട്ടും പ്രീ നന്ദ് കല്ലിട്ടുമാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വയനാടിൻ്റെ പശ്ചാത്തലത്തിലൂടെ കാലിക പ്രാധാന്യമുള്ള ഒരു വിഷയം കൂടി ഉൾപ്പെടുത്തി പൂർണ്ണമായും ക്രൈം ത്രില്ലറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. അമിത് ചക്കാലക്കൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സുഹാസിനി കുമരനാണ് നായികയായി എത്തുന്നത്.

കലാഭവൻ ഷാജോൺ, സുധീർ കരമന, ശ്രീകാന്ത് മുരളി, അബു സലിം, സെന്തിൽ കൃഷ്ണ, മേഘനാഥൻ, ജയകൃഷ്ണൻ, സന്തോഷ് കീഴാറ്റൂർ, ചെമ്പിൽ അശോകൻ, നീനാ കുറുപ്പ്, രേണു സൗന്ദർ, പരസ്പരം പ്രദീപ്, ജിജു രാജ്, സന്ധ്യാ മനോജ്, സനൽ കല്ലാട്ട് എന്നിവരും പ്രധാന താരങ്ങളാണ്. വിനു.കെ.മോഹൻ, ജിജു രാജ് എന്നിവരുടേതാണ് തിരക്കഥ. ഹരി നാരായണൻ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരുടെ വരികൾക്ക് റോണി റാഫേൽ ഈണം പകർന്നിരിക്കുന്നു. മണി പെരുമാൾ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

എഡിറ്റിംഗ് - അഖിലേഷ് മോഹൻ. കലാസംവിധാനം - ശ്യാംജിത്ത് രവി. മേക്കപ്പ് - രഞ്ചിത്ത് അമ്പാടി. കോസ്റ്റ്യൂം - ഡിസൈൻ - അരുൺ മനോഹർ. പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് - റാം. പ്രൊഡക്ഷൻ കൺട്രോളർ-രാജൻ ഫിലിപ്പ്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം അടുത്തു തന്നെ പ്രദർശനത്തിനെത്തുന്നു. പി.ആർ.ഓ -വാഴൂർ ജോസ്.