ജോജു ജോർജ് നായകനാവുന്ന "പീസ് " സിനിമയുടെ പുതിയ ക്യാരക്റ്റർ ടീസർ പുറത്തിറങ്ങി. ആശാ ശരത്ത് അവതരിപ്പിക്കുന്ന ജലജ എന്ന കഥാപാത്രത്തിന്റെ വിശേഷങ്ങൾ ആണ് ടീസറിൽ ഉൾപെടുത്തിയിരിക്കുന്നത്. ടീസറിൽ ഉടനീളം വ്യത്യസ്തമായ പല വേഷങ്ങളിലും താരം പ്രത്യക്ഷപ്പെടുന്നുണ്ട്. 

To advertise here,

അവതരണത്തിലും രൂപത്തിലും പുതുമയുള്ള ഒരു കഥാപാത്രമാണ് ജലജ. പതിവ് കുറ്റാന്വേഷണ സ്വാഭാവമുള്ളതോ കുടുംബ പശ്ചാത്തലങ്ങളിലെ  സൗമ്യയായ ഒരു വീട്ടമ്മയോ എന്നതിൽ നിന്നും വളരെ വ്യത്യസ്തമായ വേഷപ്പകർച്ചതന്നെയാണ് താരം ചിത്രത്തിനായി  സ്വീകരിച്ചിരിക്കുന്നത്. നാൾവഴിയിൽ ഇത്ര നാളും കണ്ട താരത്തെയോ അവതരണമൊ അല്ല നമ്മെ കാത്തിരിക്കുന്നതെന്ന് പീസ് ലെ ഈ charecter promo കൊണ്ടു വ്യക്തമാണ്.

നവാഗതനായ സൻഫീർ കെ. സംവിധാനം ചെയ്യുന്ന 'പീസ്'  മലയാളം, തമിഴ്‌, തെലുങ്ക്‌, ഹിന്ദി, കന്നട ഭാഷകളിലായൊരുങ്ങുന്ന ആക്ഷേപഹാസ്യചിത്രമാണ്. കാർലോസ് എന്ന ഡെലിവറി പാർട്ണറുടെ ജീവിതവും അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ്‌ ഈ ചിത്രം. തൊടുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലായിട്ടാണ് 'പീസി'ന്റെ ചിത്രീകരണം പൂർത്തീകരിച്ചത്.  സഫർ സനൽ, രമേഷ് ഗിരിജ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ ദയാപരൻ ആണ്. 

ജുബൈർ മുഹമ്മദ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു.  ഛായാഗ്രഹണം: ഷമീർ ജിബ്രാൻ, സ്ക്രിപ്റ്റ് അസിസ്റ്റൻ്റ്: അനന്തകൃഷ്ണൻ,  ചിത്രസംയോജനം: നൗഫൽ അബ്ദുള്ള, അസോസിയേറ്റ്‌ ക്യാമറ: ഉണ്ണി പാലോട്, ആർട്ട്: ശ്രീജിത്ത് ഓടക്കാലി, പ്രൊജക്ട് ഡിസൈനർ: ബാദുഷ എൻ.എം, സൗണ്ട് ഡിസൈൻ: അജയൻ അദത്, വസ്ത്രാലങ്കാരം: ജിഷാദ്‌ ഷംസുദ്ദീൻ, മേക്കപ്പ്: ഷാജി പുൽപ്പള്ളി, ഷമീർ, ജോ, സ്റ്റിൽസ്: ജിതിൻ മധു, സ്റ്റോറി ബോർഡ്: ഹരിഷ് വല്ലത്ത്, ഡിസൈൻസ്‌: അമൽ ജോസ്‌, പി.ആർ.ഒ മഞ്ജു ഗോപിനാഥ്‌. ചിത്രം  ഓഗസ്റ്റ് 19ന്  തിയേറ്ററുകളിൽ എത്തും.