
വിഖ്യാത നടി ആശാ പരേഖിന് 2020-ലെ ദാദാ സാഹിബ് ഫാൽക്കേ പുരസ്കാരം. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ആണ് പുരസ്കാരവിവരം പ്രഖ്യാപിച്ചത്.
അറുപതുകളിലേയും എഴുപതുകളിലേയും ഹിന്ദി സിനിമയിലെ മുൻനിര നായികമാരിലൊരാളാണ് ആശാ പരേഖ്. ഭറോസ, കട്ടി പതംഗ്, നന്ദൻ, ദോ ബദൻ, തീസരി മൻസിൽ, ചിരാഗ് തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമകൾ.
അറുപതുകളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ നടികൂടിയാണ് ആശാ പരേഖ്. 1992-ൽ രാജ്യം പത്മശ്രീ നൽകി ആശയെ ആദരിച്ചിരുന്നു. രജനീകാന്തിനായിരുന്നു 2019-ലെ ദാദാസാഹിബ് ഫാൽക്കേ പുരസ്കാരം.
Content Highlights: Asha Parekh, Dada Saheb Phalke Award 2020, Asha Parekh To Receive Dada Saheb Phalke Award 2020
Published: 27 Sept 2022, 01:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented