ബോളിവുഡ് സിനിമകളില്‍ നടിമാര്‍ നേരിടുന്ന വിവേചനത്തേക്കുറിച്ച് തുറന്നടിച്ച് മുതിര്‍ന്ന നടി ആശ പരേഖ്. തങ്ങളേപ്പോലുള്ള നടിമാര്‍ തഴയപ്പെടുകയാണെന്നും നല്ല കഥാപാത്രങ്ങള്‍ എഴുതപ്പെടുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. മൈത്രി-ഫീമെയില്‍ കളക്റ്റീവില്‍ സംസാരിക്കുകയായിരുന്നു അവര്‍.

To advertise here,

ഈ പ്രായത്തിലും അമിതാഭ് ബച്ചനുവേണ്ടി പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ എഴുത്തുകാര്‍ സൃഷ്ടിക്കുന്നു. തങ്ങളുടെ കാര്യത്തില്‍ അതെന്തുകൊണ്ട് സംഭവിക്കുന്നില്ലെന്ന് ആശ പചോദിച്ചു. സിനിമയില്‍ പ്രാധാന്യമുള്ള വേഷങ്ങള്‍ തന്നേപ്പോലുള്ള നടിമാര്‍ക്കും കിട്ടണം. അതിവിടെ സംഭവിക്കുന്നില്ല. ഒന്നുകില്‍ അമ്മ, മുത്തശ്ശി, അതുമല്ലെങ്കില്‍ സഹോദരി. ഇതാണ് ലഭിക്കുന്നതെന്നും ആര്‍ക്കാണിത് ചെയ്യാന്‍ താത്പര്യമെന്നും ആശ പരേഖ് ചോദിക്കുന്നു.

നായകനും നായികയും തമ്മിലുള്ള പ്രായവ്യത്യാസം ഇന്നും നിലനില്‍ക്കുന്നതായും അവര്‍ ചൂണ്ടിക്കാട്ടി. അന്നത്തെ കാലത്ത് നടിമാര്‍ വിവാഹം കഴിക്കുന്നത് അവരുടെ കരിയര്‍ അവസാനിച്ചു എന്നതുപോലെയായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല. നായകന്മാര്‍ക്ക് അമ്പതോ അമ്പത്തിയഞ്ചോ വയസുണ്ടെങ്കിലും ഒപ്പമുള്ള നായികയ്ക്ക് പ്രായം ഇരുപതായിരിക്കും. അതിപ്പോഴും സ്വീകരിക്കപ്പെടുന്നുമുണ്ടെന്നും അവര്‍ പറഞ്ഞു.