കൊച്ചി: ഇക്കുറി ക്രിസ്മസ് പൊളിക്കും. തെന്നിന്ത്യൻ ആക്ഷൻ വിസ്മയം അരുൺ വിജയ് തിയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കാനെത്തുന്നു. താരം മിന്നും പ്രകടനം കാഴ്ച വെയ്ക്കുന്ന 'രെട്ട തല' ക്രിസ്മസ് ദിനത്തിൽ ലോകത്ത് എമ്പാടുമുള്ള തിയേറ്ററുകളിലൂടെ പ്രേക്ഷകരിലെത്തും. ചിത്രത്തെ വരവേൽക്കാൻ കേരളത്തിലെ തിയേറ്ററുകൾ ഒരുങ്ങിക്കഴിഞ്ഞു.
സൂപ്പർ ആക്ഷൻ രംഗങ്ങളിലൂടെ തെന്നിന്ത്യയിലെ മിന്നും താരമായ അരുൺ വിജയ് നായകവേഷത്തിലെത്തുന്ന ചിത്രമാണ് രെട്ട തല. 'രെട്ട തല'യുടെ ട്രെയ്‌ലറിന് ഗംഭീര സ്വീകരണമാണ് പ്രേക്ഷകർ നൽകിയത്. സൂപ്പർ ആക്ഷൻരംഗങ്ങളിലൂടെ അരുൺ വിജയ്‌യുടെ ത്രസിപ്പിക്കുന്ന പ്രകടനമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നതെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. ഇക്കുറി ക്രിസ്മസിന് പ്രേക്ഷകരെ കാത്തിരിക്കുന്ന ഏറ്റവും വിസ്മയകരമായ ചിത്രം കൂടിയാണ് 'രെട്ട തല'. 25-ന് ചിത്രം തിയേറ്ററിലെത്തും. ക്രിസ് തുരുകുമാരൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ മലയാളികളുടെ പ്രിതതാരം ഹരീഷ് പേരടിയും പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. ഒന്നിനൊന്ന് മികവ് പുലർത്തുന്ന കഥാപാത്രങ്ങളുടെ പ്രകടനത്തിലൂടെയാണ് ചിത്രം പ്രേക്ഷകരിലെത്തുന്നത്.
ബോബി ബാലചന്ദ്രനാണ് ചിത്രം നിർമിക്കുന്നത്. ഡിഒപി: ടിജോ ടോമി, എഡിറ്റർ: ആന്റണി, ആർട്ട്: അരുൺശങ്കർ ദുരൈ, ആക്ഷൻ: പി.സി. സ്റ്റണ്ട്സ്, പ്രൊഡക്ഷൻ കൺടോൾ: മണികണ്ഠൻ, കോ- ഡയറക്ടർ: വി.ജെ. നെൽസൺ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: എസ്.ആർ. ലോകനാഥൻ, വസ്ത്രധാരണം: കിരുതിഖ ശേഖർ, കോറിയോഗ്രാഫർ: ബോബി ആന്റണി, സ്റ്റിൽസ്: മണിയൻ, ഡിഐ: ശ്രീജിത്ത് സാരംഗ്, വിഎഫ്എക്‌സ് സൂപ്പർവൈസർ: എച്ച്. മോണീഷ്, സൗണ്ട് ഡിസൈൻ ആൻഡ് മിക്‌സ്: ടി. ഉദയകുമാർ, ഗാനരചന: വിവേക, കാർത്തിക് നേത. പിആർഒ: പി.ആർ. സുമേരൻ, പബ്ലിസിറ്റി ഡിസൈൻസ്: പ്രാത്തൂൾ എൻ.ടി, സ്ട്രാറ്റജി മേധാവി: ഡോ. എം. മനോജ്. സ്‌ട്രൈറ്റ് ലൈൻ സിനിമാസും രാജശ്രീ ഫിലിംസുമാണ് 'രെട്ട തല' വിതരണം ചെയ്യുന്നത്.
Content Highlights: "Retta Thala" Gears Up for a Explosive Christmas Release Featuring Arun Vijay's Action Prowess
Published: 22 Dec 2025, 03:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented