വടക്കാഞ്ചേരി: ജില്ലയിലെ നാടകപ്രവർത്തകരുടെ ഗ്രാമമെന്ന് പേരുകേട്ട വേലൂരിന് സിനിമാനേട്ടവും. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽനിന്നും സിനിമാസംവിധായകരെ കണ്ടെത്തുന്നതിനുള്ള സാംസ്‌കാരികവകുപ്പിന്റെ ജൂറി മികച്ച തിരക്കഥയായി തിരഞ്ഞെടുത്തത് വേലൂർ വടക്കുമുറി സ്വദേശി സനോജിന്റെ 'അരിക് ' എന്ന കഥയാണ്. വേലൂരിലെ സുബ്രഹ്മണ്യന്റെയും സരോജിനിയുടെയും മകനാണ് സനോജ്. ‘ഹൗ ടു സെൽ യുവേഴ്‌സെൽഫ്’ എന്ന ഹ്രസ്വചിത്രം പഠനകാലയളവിൽ സംവിധാനം ചെയ്തായിരുന്നു സിനിമാരംഗത്ത് തുടക്കം.

To advertise here,

2018-ൽ വാരാണസിയിൽ ഷൂട്ട് ചെയ്ത ഹിന്ദി ഹ്രസ്വചിത്രമായ ബേണിങ് സംവിധാനം ചെയ്തു. ഈ ചിത്രം ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഇന്ത്യൻ പനോരമാവിഭാഗത്തിൽ ഇടംനേടി. ഒന്നരക്കോടിരൂപയിലാണ് സനോജിന്റെ ഈ ചിത്രം സാംസ്‌കാരികവകുപ്പ് പൂർത്തിയാക്കുക. കേരളത്തിലും യു.പി.യിലുമായാണ് ചിത്രീകരണം.സിനിമയുടെ പ്രാരംഭജോലി തുടങ്ങിയതായി സനോജ് പറഞ്ഞു.

Content Highlights : Ariku movie scripted by Sanoj gets gov grand