കൊച്ചി : സിനിമ നിരൂപണത്തിന്റെ മറവിൽ അഭിനേതാക്കൾക്കെതിരെ അശ്ലീല പ്രയോഗങ്ങൾ നടത്തുന്നുവെന്ന പരാതിയിൽ യുട്യൂബർ സന്തോഷ് വർക്കിയെ പാലാരിവട്ടം പൊലീസ് താക്കീത് ചെയ്തു് വിട്ടയച്ചു. ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കി നടീ നടന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും അശ്ലീല പദങ്ങൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ അവഹേളിക്കുന്നുവെന്ന് കാണിച്ച് നടൻ ബാല കഴിഞ്ഞ ദിവസം താരസംഘടനയായ അമ്മയിലും പാലാരിവട്ടം പോലീസിലും പരാതി നൽകിയിരുന്നു.
തുടർന്ന് സന്തോഷ് വർക്കിയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഇത്തരം കാര്യങ്ങൾ മേലിൽ ആവർത്തിക്കില്ലെന്ന് എഴുതി വാങ്ങിയ ശേഷം പരാതി തീർത്ത് വിട്ടയക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം മലയാളത്തിലെ ഒരു പ്രമുഖ നടിയെ സിനിമയിൽ ലിപ്‌ലോക്ക് ചെയ്യണമെന്ന സന്തോഷ് വർക്കിയുടെ പ്രസ്താവന വിവാദമായിരുന്നു. ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് സന്തോഷ് വർക്കി നൽകിയ വെറൈറ്റി റിവ്യൂ ശ്രദ്ധ നേടുകയും ആറാട്ടണ്ണൻ എന്ന പേരിൽ പിന്നീട് ഇയാൾ വൈറലായി മാറുകയുമായിരുന്നു.ആറാട്ടണ്ണന്‍ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ നിരന്തരം പങ്കുവച്ചിരുന്ന ഇയാളുടെ വീഡിയോകളിൽ സിനിമാ നിരൂപണങ്ങൾക്ക് പുറമേ നടീനടന്മാർക്കെതിരേയുള്ള മോശം പരാമർശങ്ങളും വ്യക്തിഹത്യകളും പതിവായിരുന്നു.
Content Highlights: police warns santhosh varkey for making defamatory comments against actors actress
Published: 24 Jul 2024, 11:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented