16 വര്ഷങ്ങള്ക്കു ശേഷം ഇന്ദ്രജിത്ത് വീണ്ടും ശ്രദ്ധേയ വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രമാണ് 'ബന്ദർ'.

കോപ്പ്-നോയർ ‘കെന്നഡി’ക്ക് ശേഷം, പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അനുരാഗ് കശ്യപ് ചിത്രം 'ബന്ദറി'ന്റെ ട്രെയിലർ റിലീസ് ചെയ്തു. ബോബി ഡിയോൾ നായകനാകുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത്, രാജ് ബി. ഷെട്ടി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
16 വർഷങ്ങൾക്കു ശേഷം ഇന്ദ്രജിത്ത് വീണ്ടും ശ്രദ്ധേയ വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രമാണ് 'ബന്ദർ'. 2010 ൽ പുറത്തിറങ്ങിയ ദി വെയ്റ്റിംഗ് റൂം എന്ന ചിത്രമായിരുന്നു ഇന്ദ്രജിത്ത് മുൻപ് അഭിനയിച്ച ബോളിവുഡ് ചിത്രം. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സെൻസിറ്റീവ് വിഷയം കൈകാര്യം ചെയ്യുന്ന കഥയാണ് ചിത്രത്തിൻ്റേതെന്ന് സംവിധായകൻ അനുരാഗ കശ്യപ് പറയുന്നു. ചിത്രം ജൂൺ 5ന് തിയേറ്ററുകളിൽ എത്തും.
സീ സ്റ്റുഡിയോസിനൊപ്പം സാഫ്രോൺ മാജിക് വർക്ക്‌സിന്റെ ബാനറിൽ നിഖിൽ ദ്വിവേദിയാണ് ചിത്രത്തിന്റെ നിർമാണം. സുദീപ് ശർമയും അഭിഷേക് ബാനർജിയും ചേർന്ന് തിരക്കഥ എഴുതുന്ന ചിത്രത്തിൽ സന്യ മൽഹോത്ര, സപ്ന പബ്ബി, സബ ആസാദ്, റിദ്ധി സെൻ, ജിതേന്ദ്ര ജോഷി, നാഗേഷ് ഭോൺസ്ലെ തുടങ്ങിയവരും അഭിനയിക്കുന്നു. വാർത്തപ്രചരണം: പി. ശിവപ്രസാദ്
Content Highlights: ollowing his acclaimed neo-noir thriller Kennedy, visionary director Anurag Kashyap is back with the official trailer release of his highly anticipated film, Bandar. Bandar marks Malayalam actor Indrajith Sukumaran’s major return to Hindi cinema after a long hiatus of 16 years. His last Bollywood outing was the 2010 film The Waiting Room.
Published: 21 May 2026, 08:22 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented