ക്ഷമയാണ് ഏതൊരു ജോലിയിലും ഏറ്റവും പ്രധാനപ്പെട്ട ഘടകമെന്ന അമിതാഭിന്റെ ഉപദേശം തന്റെ അഭിനയജീവിതത്തിന്റെ അടിത്തറയായിമാറി. അത് തന്റെ സിനിമാജീവിതത്തെ അശ്രാന്തമായി പ്രവർത്തിപ്പിക്കാനും സിനിമയെ രൂപപ്പെടുത്താനും പ്രേരിപ്പിച്ചുവെന്നും അനുപംഖേർ

അമിതാഭ് ബച്ചൻ, അനുപം ഖേർ | ഫോട്ടോ: AFP
മുംബൈ: അമിതാഭ് ബച്ചന്റെ 83ാം ജന്മദിനമാണ് ശനിയാഴ്ച കടന്നുപോയത്. ബച്ചന് ഒട്ടേറെപ്പേർ ആശംസകൾ നേർന്നെങ്കിലും അനുപം ഖേർ നേർന്ന ആശംസ ശ്രദ്ധേയമായി.
ക്ഷമയാണ് ഏതൊരു ജോലിയിലും ഏറ്റവും പ്രധാനപ്പെട്ട ഘടകമെന്ന അമിതാഭിന്റെ ഉപദേശം തന്റെ അഭിനയജീവിതത്തിന്റെ അടിത്തറയായിമാറി. അത് തന്റെ സിനിമാജീവിതത്തെ അശ്രാന്തമായി പ്രവർത്തിപ്പിക്കാനും സിനിമയെ രൂപപ്പെടുത്താനും പ്രേരിപ്പിച്ചുവെന്നും അനുപംഖേർ പറഞ്ഞു.
‘അമിതാഭ് ജി, നിങ്ങൾക്ക് ജന്മദിനാശംസകൾ നേരുന്നു. ദൈവം നിങ്ങൾക്ക് ദീർഘവും ആരോഗ്യകരവുമായജീവിതം നൽകട്ടെ. ലോകത്തിലെ എല്ലാസന്തോഷങ്ങളും ലഭിക്കട്ടെ. ആരോഗ്യം എപ്പോഴും നല്ലതായിരിക്കട്ടെ.
ഞങ്ങളുടെ ജീവിതത്തിൽ ഇത്രയധികം സന്തോഷംനൽകിയത് നിങ്ങളാണ്. ജീവിതത്തിൽ പലപാഠങ്ങളും പഠിപ്പിച്ചിട്ടുണ്ടെങ്കിലും അത് നമ്മൾ അറിയാതെ പോകുന്നു’-അനുപംഖേർ പറഞ്ഞു.
Content Highlights: Anupam Khe's heartfelt birthday wish for Amitabh Bachchan, highlighting his impact on his acting career and life lessons learned.
Published: 12 Oct 2025, 08:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented