സന്തോഷവും സ്വപ്നവും  സിനിമയുടെ അവസാനം അനാഥത്വത്തെക്കുറിച്ച് ഒരു കുഞ്ഞു സന്ദേശവും പകര്‍ന്നുകൊണ്ട്  ഷഫീക്കിന്റെ സന്തോഷം അവസാനിക്കുമ്പോള്‍ ഷഫീഖിനെ പ്രേക്ഷകര്‍ ഏറ്റെടുത്തു എന്നത് പ്രേക്ഷകരുടെ കയ്യടിയില്‍ നിന്ന് വ്യക്തമാണ്. മേപ്പടിയാന്‍ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ഒരു നാട്ടിന്‍പുറത്തെ ചെറുപ്പക്കാരനെ അവതരിപ്പിക്കുമ്പോൾ ആ കഥാപാത്രത്തോട് 100% നീതിപുലര്‍ത്താന്‍ ഉണ്ണി മുകുന്ദന്‍ എന്ന നടന് സാധിക്കുന്നുണ്ട്. 

To advertise here,

ചിത്രത്തില്‍ ഉണ്ണിമുകുന്ദന് ശേഷം ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം ബാലയുടേതാണ്. ഒരുപാട് നര്‍മ്മരംഗങ്ങളും കൂട്ടിയിണയ്ക്ക് കഥാപാത്രം പ്രേക്ഷകരില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ക്കുന്നുണ്ട്. ഉണ്ണിയുടെ പ്രണയിനിയായി വരുന്ന ദിവ്യാ പിള്ള ചെയ്ത കഥാപാത്രവും മികച്ചതായി. ഷെഫീക്ക് അനുഭവിക്കുന്ന പ്രശ്നങ്ങൾ നല്ല രീതിയിൽത്തന്നെ പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്. 

എത്ര ത്രില്ലര്‍ സിനിമ പ്രേമിയാണെങ്കിലും ഒരു മനോഹരമായ ഫീല്‍ ഗുഡ് സിനിമ കാണുമ്പോള്‍ കിട്ടുന്ന ഒരു അനുഭൂതി വേറെ തന്നെയാണ്. സിനിമയില്‍ ഷെഫീക്കിന്റെ സന്തോഷത്തിന് കാരണമാകുന്ന അച്ഛനും അമ്മയും അവരുടെ പ്രണയവും സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നുണ്ട്. ഒരു നവാഗത സംവിധായകന്റെ ആയാസം ഇല്ലാതെ വളരെ പക്വതയോടെ തന്നെ ചിത്രം കൈകാര്യം ചെയ്തിട്ടുള്ള അനുപ് പന്തളം തന്നെയാണ് സിനിമയുടെ നട്ടെല്ല്.

ഒരുപാട് തവണ ആവര്‍ത്തിച്ച കഥയാണെങ്കില്‍ പോലും കഥപറച്ചിലിന്റെ മനോഹാരിത കൊണ്ട്  കുടുംബപ്രേക്ഷകരെ രണ്ടര മണിക്കൂര്‍ പൂര്‍ണ്ണമായും എന്റര്‍ടൈന്‍മെന്റ് ചെയ്യാന്‍ കഴിയുന്ന ഒരു മനോഹരമായ ചിത്രമാണ് ഷഫീക്കിന്റെ സന്തോഷം