
മലയാളികൾക്ക് ഓർമ്മയിൽ സൂക്ഷിക്കുവാൻ കഴിയുന്ന ഏതാനും ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ അനൂപ് മേനോൻ ചെറിയൊരിടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ സജീവമാകുകയാണ്. ദി ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം '21 ഗ്രാംസ്' എന്ന ചിത്രത്തിലൂടെയാണ് അനൂപ് മേനോൻ സജീവമാകുന്നത്.
മാർച്ച് 18ന് പുറത്തിറങ്ങുന്ന ഈ ചിത്രം സസ്‌പെൻസും നിറഞ്ഞ, ഹോളിവുഡ് ശൈലിയിൽ പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രമായിരിക്കുമെന്ന് സൂചിപ്പിക്കുന്നുണ്ട്.
ഒരു കൊലപാതകത്തെ തുടർന്ന് അതന്വേഷിക്കാൻ എത്തുന്ന ഉദ്യോഗസ്ഥന്റെ വേഷത്തിലായിരിക്കും അനൂപ് മേനോൻ പ്രത്യക്ഷപ്പെടുന്നത്. 'അഞ്ചാം പാതിര'യ്ക്കും ഫോറൻസിക്കിനും 'ഓപ്പറേഷൻ ജാവ'യ്ക്കും ശേഷം മലയാളത്തിൽ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ഈ ജോണറിൽ ഒരു സിനിമ പുറത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ്.
ബിബിൻ കൃഷ്ണ തന്നെയാണ് '21 ഗ്രാംസ്'ന്റെ എഴുത്തും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. മർഡർ മിസ്റ്ററി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ അനൂപ് മേനോനെ കൂടാതെ വലിയ ഒരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ലിയോണ ലിഷോയ്, അനു മോഹൻ, രഞ്ജി പണിക്കർ, രഞ്ജിത്, ലെന, നന്ദു, ജീവ ജോസഫ്, മാനസ രാധാകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, മറീന മൈക്കിൾ, ബിനീഷ് ബാസ്റ്റിൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.
തിരക്കഥ, സംവിധാനം: ബിബിൻ കൃഷ്ണ, നിർമ്മാണം: റിനീഷ് കെ എൻ, ഛായാഗ്രഹണം: ജിത്തു ദാമോദർ, ചിത്രസംയോജനം: അപ്പു എൻ ഭട്ടതിരി, സംഗീതം: ദീപക് ദേവ്, ലിറിക്‌സ്: വിനായക് ശശികുമാർ, സൗണ്ട് മിക്സ്: പി സി വിഷ്ണു, സൗണ്ട് ഡിസൈൻ: ജുബിൻ, പ്രോജക്ട് ഡിസൈനർ: നോബിൾ ജേക്കബ്, പ്രൊഡക്ഷൻ ഡിസൈനർ: സന്തോഷ് രാമൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ്: ഷിനോജ് ഓടണ്ടിയിൽ, ഗോപാൽജി വാദയർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: പാർത്ഥൻ, മേക്കപ്പ്: പ്രദീപ് രംഗൻ, കോസ്‌റ്റ്യൂംസ്: സുജിത് മട്ടന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ശിഹാബ് വെണ്ണല, പി ആർ ഒ: വാഴൂർ ജോസ്, സ്റ്റിൽസ്: രാംദാസ് മാത്തൂർ, ഡിസൈൻ: യെല്ലോടൂത്‌സ്, അസ്സോസിയേറ്റ് ഡയറക്ടർസ്: നിതീഷ് ഇരിട്ടി, നരേഷ് നരേന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടർസ്: സുധീഷ് ഭരതൻ, യദുകൃഷ്ണ ദയകുമാർ, ഡിജിറ്റൽ മാർക്കറ്റിംഗ്: എം ആർ പ്രൊഫഷണൽ.
Content Highlights: anoop menon, 21 grams movie, malayalam movie news
Published: 12 Mar 2022, 05:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented