അന്തരിച്ച നടന്‍ ശശി കലിംഗയെ അനുസ്മരിച്ച് നടന്‍ അനീഷ് ജി. മേനോന്‍. അദ്ദേഹത്തെ ആദ്യമായി നേരിട്ട് കണ്ടത് നാടകത്തിലൂടെയാണെന്നും 'ചെലയ്ക്കാതേ പോടോ അവിടുന്ന്' എന്ന ഹിറ്റ് ഡയലോഗ് അന്നും കൂടെ ഉണ്ടായിരുന്നുവെന്നും അനീഷ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. 

To advertise here,

അനീഷ് ജി.  മേനോന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ശശിയേട്ടന്‍ യാത്രയായി...

ആദ്യമായി കാണുന്നത് കോഴിക്കോട് സ്റ്റേജ് ഇന്ത്യയുടെ 'ഭാഗ്യരേഖ' എന്ന നാടകത്തിലെ കോമഡി നടനായിട്ടാണ്.താടി നീട്ടി പിടിച്ച്  ചുണ്ട് കൂര്‍പ്പിച്ച്.. 'ചെലയ്ക്കാതേ പോടോ അവിടുന്ന്..' എന്ന ശശിയേട്ടന്റെ സൂപ്പര്‍ഹിറ്റ് ഡയലോഗ് അന്നും കൂടെയുണ്ട്.

ശശിയേട്ടന്‍ മുത്തശ്ശനും ഞാന്‍ അദ്ദേഹത്തിന്റെ കൊച്ചുമോനും ആയി അഭിനയിച്ച മാഹി എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ്  അവസാനമായി കാണുന്നത്. ഒരുപാട് സംസാരിച്ചു...

'എടോ.. ഒരു മനുഷ്യന്റെ മനസ്സ് ആര്‍ക്കും കാണണ്ടടോ ഓന്റെ ചുറ്റുപാടുകളെ കുറിച്ചാണ് എല്ലാവരുടെയും ആവലാതി..' കുറച്ചു നേരം മിണ്ടാതിരുന്നിട്ട്

ഉറക്കെ ചിരിച്ചു..പിന്നെ പറഞ്ഞു; 'ചെലയ്ക്കാതെ പോവാന്‍ പറയെടോ'. ഞാന്‍ അദ്ദേഹത്തില്‍ നിന്ന് ആദ്യമായി കേട്ട അതേ ഡയലോഗ്...! 

ചന്ദ്രകുമാര്‍ എന്ന ശശി കലിംഗക്ക്, ആദരാഞ്ജലികള്‍..

Content Highlights : Aneesh G Menon Remembers Sasi Kalinga