ബാലതാരമായി വന്ന് മലയാളത്തില്‍ ഒരുപിടി നല്ല വേഷങ്ങള്‍ ചെയ്ത താരമാണ് അനശ്വര രാജന്‍. കൊറോണ ഭീതിയെത്തുടര്‍ന്ന് ചിത്രീകരണമെല്ലാം നിര്‍ത്തി വച്ചതോടെ തിരക്കുകള്‍ മാറ്റിവച്ച് വീട്ടില്‍ ഒഴിവുദിനങ്ങള്‍ ആസ്വദിക്കുകയാണ് താരം. അനശ്വര സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഈ ക്വാറന്റൈന്‍ കാലത്ത് എന്ത് ചെയ്യണമെന്ന് ആലോചിക്കുന്ന ഞാന്‍ എന്ന ക്യാപ്ഷനോടെ തന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് അനശ്വരയുടെ കുറിപ്പ് 

To advertise here,

"ഈ ക്വാറന്റൈനില്‍ എന്ത് ചെയ്യണമെന്ന് ആലോചിക്കുകയാണ് ഞാന്‍. ഒരുപാട് പേരുടെ അടുത്തുനിന്നും മെസ്സേജുകളും കോളുകളുമൊക്കെ വരുന്നുണ്ട്. ഞാനിവിടെ സുഖമായിരിക്കുന്നു. എല്ലാവരും സുരക്ഷിതരാണെന്ന് കരുതട്ടെ. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എല്ലാവരും അവരവരുടേതായ ജോലിത്തിരക്കുകളിലായിരുന്നു. പക്ഷേ ഈ സമയം സ്വന്തം വീടിനുള്ളില്‍ കഴിയാനും ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനുമുള്ളതാണ്.

നിങ്ങളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കാനും ചര്‍മ്മ സംരക്ഷണത്തിനുമൊക്കെയുള്ള സമയമാണ് ഇത്. നമ്മുടെ കുടുംബാംഗങ്ങളുമൊക്കെയായി സംസാരിക്കാനുള്ള സമയമാണ്. ലോകത്തിന്റെ നന്മയ്ക്കായി കുറച്ച് സമയം നമുക്ക് പ്രാര്‍ത്ഥിക്കുകയും ചെയ്യാം. രോഗബാധിതര്‍ക്കും  അവരെ സംരക്ഷിക്കുന്നവര്‍ക്കുമായി നമുക്ക് പ്രാര്‍ത്ഥിക്കാം. നമുക്കൊന്നിച്ച് പോരാടാം. നമ്മളിതും മറികടക്കും".അനശ്വര കുറിച്ചു

anaswara

ഉദാഹരണം സുജാത എന്ന  മഞ്ജു വാര്യര്‍ ചിത്രത്തിലൂടെ ബാലതാരമായി എത്തിയ അനശ്വര തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, ആദ്യരാത്രി എന്നീ സിനിമകളില്‍ നായികയായി. വി.കെ പ്രകാശിന്റെ മകള്‍ കാവ്യ പ്രകാശ് സംവിധാനം ചെയ്ത വാങ്കാണ് അനശ്വരയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

Content Highlights : Anaswara Rajan About Quarantine Days vaanku new movie