
ഷാഫി സംവിധാനം ചെയ്യുന്ന തികഞ്ഞ ഫാമിലി, ഹ്യൂമർ, എൻ്റെർടൈനറായ ആനന്ദം പരമാനന്ദം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. പഞ്ചവർണ്ണത്തത്ത, ആനക്കള്ളൻ എന്നീ ചിത്രങ്ങൾക്കു ശേഷം സപ്തത രംഗ് ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രമാണിത്. ഓ.പി.ഉണ്ണികൃഷ്ണൻ, സന്തോഷ് വള്ളക്കാലിൽ, ജയഗോപാൽ, പി.എസ്.പ്രേമാനന്ദൻ, കെ.മധു എന്നിവരാണ് നിർമ്മാതാക്കൾ.
എം. സിന്ധുരാജിൻ്റെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രം തികഞ്ഞ ഫാമിലി ഹ്യൂമറാണ്. ഒപ്പം അൽപ്പം ഫാൻ്റസിയും അകമ്പടിയായിട്ടുണ്ട്. ബന്ധങ്ങളുടെ കഥയാണ് അടിസ്ഥാനപരമായി ഈ ചിത്രത്തിൻ്റെ പ്രമേയം. അത് തികച്ചും രസകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണന്ന് സംവിധായകനായ ഷാഫി പറഞ്ഞു.

പാലക്കാട് ജില്ലയിലെ കൊല്ലങ്കോടും പരിസരങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച് വിശ്രമ ജീവിതത്തിലേക്കു കടന്ന പോസ്റ്റ്മാൻ ദിവാകരക്കുറുപ്പിനേയും വിവാഹം കഴിക്കാനുള്ള സ്വപ്നവുമായി ഗൾഫിൽ നിന്നും എത്തുന്ന പി.പി.ഗിരീഷ് എന്ന യുവാവിനേയും കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതി.
ദിവാകരക്കുറുപ്പിനെ ഇന്ദ്രൻസും പി.പി.ഗിരീഷിനെ ഷറഫുദ്ദീനും അവതരിപ്പിക്കുന്നു. അജുവർഗീസിൻ്റെ മുളകിട്ട ഗോപി ഈ ചിത്രത്തിലെ മറ്റൊരു രസകരമായ കഥാപാത്രമാണ്. മറ്റൊരു പ്രധാന കഥാപാത്രം ബൈജു സന്തോഷിൻ്റെ സുധനളിയനാണ്. തിങ്കളാഴ്ച്ച നിശ്ചയം ഫെയിം അനഘ നാരായണനാണ് ഈ ചിത്രത്തിലെ നായിക. സാദിഖ്, കിച്ചു ടെല്ലസ്, കൃഷ്ണചന്ദ്രൻ , ശാലു റഹിം, കിജൻ രാഘവൻ, വനിത കൃഷ്ണചന്ദ്രൻ ,നിഷാ സാരംഗ് എന്നിവരും പ്രധാന കഥാപാത്രണളെ അവതരിപ്പിക്കുന്നു.

മനു മഞ്ജിത്തിൻ്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകർന്നിരിക്കുന്നു. മനോജ് പിള്ള ഛായാഗ്രഹണവും വി.സാജൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം -അർക്കൻ, മേക്കപ്പ്. പട്ടണം റഷീദ്. കോസ്റ്റ്യൂം ഡിസൈൻ - സമീരാ സനീഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - റിയാസ്, അസോസിയേറ്റ് ഡയറക്ടർ -രാജീവ് ഷെട്ടി, പ്രൊഡക്ഷൻ മാനേജേഴ്സ് - ശരത്, അന്ന, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ബാബുരാജ്മ നിശ്ശേരി. പ്രൊഡക്ഷൻ കൺട്രോളർ-ഡിക്സൻ പൊടുത്താസ്, ഫോട്ടോ -ഹരി തിരുമല. സപ്ത തരംഗ് റിലീസ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
Content Highlights: anandam paramanandam shooting completed, indrans and sharafudheen, shafi new movie
Published: 13 Sept 2022, 01:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented