
മികച്ച അഭിനയ മുഹൂർത്തങ്ങൾ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച ഇന്ത്യൻ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചൻ സംഗീത സംവിധായകനാവുന്നു. ചിത്രത്തിൽ നായകൻ ദുൽഖർ സൽമാൻ. കേട്ടിട്ട് സത്യം തന്നെയാണോ എന്ന് സംശയിക്കേണ്ട. സംഗതി ഉള്ളതാണ്. ദുൽഖർ സൽമാനേയും സണ്ണി ഡിയോളിനേയും മുഖ്യകഥാപാത്രങ്ങളാക്കി ആർ. ബാൽകി സംവിധാനം ചെയ്യുന്ന ചുപ് എന്ന ചിത്രത്തിനായാണ് ബച്ചൻ ഈണമൊരുക്കുന്നത്.
വാർത്താ ഏജൻസിയായ എ.എൻ.ഐയോട് ബാൽകി തന്നെയാണ് ഇക്കാര്യം പറഞ്ഞത്. എല്ലാം യാദൃഛികമായി സംഭവിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. അമിത്ജിയോട് ചുപ് കാണണമെന്ന് പറഞ്ഞതനുസരിച്ച് അദ്ദേഹം ആ സിനിമ കണ്ടിരുന്നു. ശേഷം അദ്ദേഹം സ്വന്തം പിയാനോയിൽ ഒരു ഈണം വായിച്ചുകേൾപ്പിച്ചുതന്നു. കൂടാതെ സിനിമയും അതിലെ കഥാപാത്രങ്ങളും തന്നെ എത്രത്തോളം സ്വാധീനിച്ചെന്നും പറഞ്ഞു. ഈ ഈണം സിനിമയ്ക്കായി ഉപയോഗിച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ അമിത്ജി അത് സന്തോഷത്തോടെ സമ്മാനിച്ചുവെന്നും ബാൽകി പറഞ്ഞു.
'പാ', 'ചീനി കം', 'ഷമിതാഭ്' എന്നീ സിനിമകളിലാണ് ബാൽകിയും ബച്ചനും ഒന്നിച്ചത്. കൂടാതെ 'കി ആൻഡ് കാ', 'ഇംഗ്ലീഷ് വിംഗ്ലീഷ്' എന്നീ സിനിമകളിലൂടെ ഗസ്റ്റ് റോളിലും നടൻ എത്തിയിട്ടുണ്ട്. സൈക്കോളജിക്കൽ ത്രില്ലറായാണ് ചിത്രമൊരുങ്ങുന്നത്. സണ്ണി ഡിയോൾ, ദുൽഖർ സൽമാൻ, പൂജ ഭട്ട്, ശ്രെയ ധന്വന്തരി, എന്നിവരാണ് 'ചുപി'ലെ പ്രധാന കഥാപാത്രങ്ങൾ.
വിഖ്യാത നടൻ ഗുരുദത്തിനും അദ്ദേഹത്തിന്റെ 1959-ലിറങ്ങിയ ക്ലാസിക് ചിത്രമായ കാഗസ് കേ ഫൂലിനുമുള്ള ആദരമായിട്ടാണ് ചുപ് ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ 23-നാണ് സിനിമയുടെ റിലീസ്.
Content Highlights: amitabh bachchan to debut as music composer, r balki's chup movie, dulquer salmaan
Published: 04 Sept 2022, 02:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented