
സംവിധായകൻ ജോഷിയുമായി മുൻപ് നടത്തിയ സംഭാഷണത്തിന്റെ പൂർണ രൂപം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് സംവിധായകൻ അൽഫോൺസ് പുത്രൻ. 'പ്രേമം' റിലീസ് ചെയ്തതിന് ശേഷം ഇരുവരും തമ്മിൽ നടത്തിയ സൗഹൃദസംഭാഷണത്തെക്കുറിച്ചാണ് പോസ്റ്റ്. 'നമ്പർ 20 മദ്രാസ് മെയിൽ' എന്ന ചിത്രത്തെക്കുറിച്ച് അൽഫോൺസ് ജോഷിയോട് ചോദിക്കുന്നുണ്ട്.
മമ്മൂട്ടിയെ മോഹൻലാൽ ഉമ്മ വെക്കുന്ന രംഗം എങ്ങനെയാണ് എടുത്തതെന്നായിരുന്നു അൽഫോൻസ് ചോദിച്ചത്. 'നമ്പർ 20 മദ്രാസ് മെയിൽ' റിലീസ് ആയി 34 വർഷം തികയുന്ന ദിനത്തിലാണ് അൽഫോൺസിന്റെ പോസ്റ്റ് എന്നതും പ്രത്യേകതയാണ്. നിരവധിയാളുകളാണ് കുറിപ്പിന് കമെന്റുമായി എത്തുന്നത്.
അൽഫോൻസ് പുത്രന്റെ ഫെയ്സ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം
ബാക് ടൂ 2015 …
പ്രേമം റിലീസിന് ശേഷം…
എന്നോട് ജോഷി സാർ പ്രേമം മേക്കിങ്ങ് ചോദിച്ചപ്പോ എനിക്ക് സന്തോഷം ആയി.
ജോഷി സാർ : മോൻ എങ്ങനെ ആണ് മൂന്ന് കാലഘട്ടവും ഷൂട്ട് ചെയ്തത് ?
ഞാൻ : സാർ മൂന്നും ഓരോ കാലഘട്ടത്തിന്റെ സ്റ്റൈലിൽ ഷൂട്ട് ചെയ്തു.
ജോഷി സാർ : ആ ഡിഫറന്റ് ട്രീറ്റ്മെൻറ് ആണ് അതിന്റെ അഴക്.
ഞാൻ : താങ്ക്യൂ സാർ..
സർ എങ്ങനെയാണ് No 20 മദ്രാസ് മെയിലിൽ ലാലേട്ടൻ മമ്മൂക്കേന ഉമ്മ വെക്കണ സീൻ എടുത്തത്?
ജോഷി സർ : അത് മോഹൻലാൽ ഇട്ട ഇംപ്രൊവൈസേഷൻ ഞാൻ അപ്പ്രൂവ് ചെയ്തു. ഞാൻ കൂടുതലും Spontaneous ആയിട്ട് വർക്ക് ചെയ്യുന്ന ആളാണ്. എനിക്ക് ലൊക്കേഷൻ വർക്ക് ആവണം, ഇല്ലെങ്കിൽ ആർട്ടിസ്റ്റിന്റെ പെർഫോമൻസ് എക്സൈറ്റ് ചെയ്യിക്കണം.
ഞാൻ : സാർ അടുത്ത question…രണ്ട് സിനിമയിലാണ് ഞാൻ തിലകൻ സാർ ഡൊമിനേറ്റ് ചെയ്യാത്ത പടങ്ങൾ കണ്ടിട്ടുള്ളൂ. അത് ഒന്ന് ഗോഡ്ഫാദറും പിന്നെ നാടുവാഴികളും.
ജോഷി സാർ : ചിരിച്ചുകൊണ്ട് … മൂപ്പര് അനന്തന്റെ റോൾ ചോദിച്ചു. പക്ഷേ എനിക്കെന്തോ ആ റോൾ Madhu സാർ തന്നെ ചെയ്യണം എന്ന് തോന്നി.
അപ്പോഴേക്കും ഒപ്പം ഫങ്ഷന്റെ വേദി എത്തി സാറും ഞാനും എന്റെ അമ്മായിച്ചൻ ആൽവിൻ ആന്റണിയും കാറിൽ നിന്ന് ഇറങ്ങി .
ജോഷി സാർ : സീ യു മോനെ .
ഞാൻ : താങ്ക് യു സാർ. സാർ മാത്രമാണ് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിൽ ഈ സിനിമയുടെ മേക്കിംഗ് ചോദിച്ചത്. thank you സർ . അന്നും ഇന്നും thank യു സർ.
Content Highlights: alphonse puthren about joshiy
Published: 16 Feb 2024, 05:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented