ഇന്ത്യയില്‍ സിനിമയില്‍ ജനപ്രീതി നേടിയ സിനിമാറ്റിക് യൂണിവേഴ്സുകളില്‍ ഒന്നാണ് യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സ്. ഏക് ദ ടൈഗര്ട, ടൈഗര്‍ സിന്ദാ ഹെ, ടൈഗര്‍ 3, വാര്, പഠാന് തുടങ്ങിയ സിനിമകളാണ് ഈ യൂണിവേഴ്സില് നിന്ന് ഇതിനകം തിയേറ്ററുകളിലെത്തിയത്. ഇപ്പോഴിതാ സ്പൈ യൂണിവേഴ്സിലെ ആദ്യ നായികാ പ്രാധാന്യമുള്ള ചിത്രമായ 'ആല്‍ഫ'യുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്.
ആലിയ ഭട്ടും ഷര്‍വരി വാഗും ഏജന്റുമാരായെത്തുന്ന ചിത്രം റിലീസ് ചെയ്യുന്നത് അടുത്ത വര്‍ഷം ഡിസംബര്‍ 25-നാണ്. ദി റെയില്‍വേ മെന്‍ സംവിധാനം ചെയ്ത ശിവ് റവെയ്ലാണ് ആല്‍ഫയുടെ സംവിധായകന്.
യൂണിവേഴ്സലിലെ മുന്‍ ചിത്രങ്ങള്‍പോലെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും ആല്‍ഫയും. ഇതിനകം ചിത്രീകരണം ആരംഭിച്ചിട്ടുള്ള സിനിയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രം ആലിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ചിത്രത്തിലെ രംഗങ്ങളില്‍ അഭിനയിക്കാനായി കഠിനപരിശീലനമാണ് ആലിയയും ഷര്‍വരിയും പൂര്‍ത്തിയാക്കിയത്.
ടൈഗര്‍ 3-ക്കുശേഷം ഈ യൂണിവേഴ്സലില്‍ നിന്ന് തിയേറ്ററിലെത്തുക ആല്ഫയല്ല. വാര് 2 റിലീസായ ശേഷമാണ് ആല്‍ഫ തിയേറ്ററിലെത്തുക. അതിനുശേഷം പഠാന് 2-വും ടൈഗര്‍ വേഴ്സസ് പഠാനും വെള്ളിത്തിരയിലെത്തും.
Content Highlights: alia bhatt and sharvaris alpha to release on christmas 2025
Published: 05 Oct 2024, 10:22 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented