ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ നേത്രശസ്ത്രക്രിയക്ക് വിധേയനായി. ബുധനാഴ്ച രാവിലെ മുംബൈയിലെ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. കുറച്ചുകാലത്തേക്ക് നടൻ വിശ്രമത്തിലായിരിക്കുമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
നടി വിദ്യാബാലനും പ്രധാനവേഷത്തിലെത്തുന്ന രാം ഔർ ശ്യാം എന്ന അനീസ് ബസ്മി ചിത്രത്തിന്റെ കേരളത്തിലെ ചിത്രീകരണം പൂർത്തിയാക്കി മുംബൈയിൽ തിരിച്ചെത്തിയ ശേഷമാണ് ശസ്ത്രക്രിയക്ക് വിധേയനായത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ അനീസ് ബസ്മി സംവിധാനംചെയ്യുന്ന ചിത്രം കേരളത്തിൽ മറയൂരിൽ ഉൾപ്പെടെയാണ് ചിത്രീകരിച്ചത്. കേരളത്തിൽ മൊത്തം 15 ദിവസത്തെ ഷൂട്ടിങ്ങുണ്ടായിരുന്നു.
അക്ഷയ് കുമാറിനും വിദ്യാബാലനും പുറമേ റാഷി ഖന്നയും ചിത്രത്തിൽ പ്രധാനവേഷത്തിലുണ്ട്. 15 വർഷത്തിന് ശേഷം അക്ഷയ് കുമാറും അനീസ് ബസ്മിയും ഒരുമിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വർഷങ്ങളുടെ ഇടവേളയ്ക്കുശേഷമാണ് വിദ്യാബാലനും അക്ഷയ് കുമാറും ഒന്നിക്കുന്നത്.
പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഭൂത് ബംഗ്ലായാണ് അക്ഷയ് കുമാറിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. 100 കോടി ക്ലബ്ബിൽ കയറിയ ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. വെൽകം ടു ദ ജംഗിൾ, ഹയ്‌വാൻ, ഗോൽമാൽ 5 എന്നിവ കൂടാതെ ഒരു മറാഠി ചിത്രവും അക്ഷയ് കുമാറിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
Content Highlights: Akshay Kumar underwent eye surgery in Mumbai on Wednesday. Surgery occurred after completing a 15-day shoot in Kerala for the film Ram Aur Shyam. The film is directed by Anees Bazmee and features Vidya Balan and Rashi Khanna. The actor is currently advised to take a period of rest
Published: 07 May 2026, 12:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented