
കോവിഡിൽ മരണമടഞ്ഞ ഷമിതാഭ് എന്ന ചിത്രം മുതൽ തന്റെ മേക്കപ്പ് ആർട്ടിസ്റ്റായി പ്രവർത്തിക്കുന്ന സച്ചിന് ആദരാഞ്ജലികൾ നേർന്ന് നടി അക്ഷര ഹാസൻ. ബാൽകി സംവിധാനം ചെയ്ത ഷമിതാബിലൂടെയായിരുന്നു അക്ഷര അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. അമിതാഭ് ബച്ചൻ, ധനുഷ് എന്നിവരായിരുന്നു ചിത്രത്തിലെ താരങ്ങൾ.
ഇൻസ്റ്റഗ്രാമിലൂടെയാണ് അക്ഷര ഈ വിവരം പുറത്ത് വിടുന്നത്. കോവിഡ് മഹാവ്യാധിയിൽ നമുക്ക് ഒരുപാട് ജീവനുകൾ നഷ്ടമായി. ദുഃഖം താങ്ങാനാവാതെയാണ് ഞാൻ ഇതെഴുതുന്നത്, എന്റെ സഹോദരന് തുല്യനായ സച്ചിൻ ദാദയെ എനിക്ക് നഷ്ടമായി. ഷമിതാഭ് മുതൽ എന്റെ മേക്കപ്പ് ആർട്ടിസ്റ്റായ സച്ചിൻ ദാദ കോവിഡ് ബാധിച്ചാണ് മരിച്ചത്. വളരെ പോസിറ്റീവായ സന്തോഷവാനായ എല്ലായ്പ്പോഴും കുസൃതികൾ ഒപ്പിക്കുന്ന ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹം എനിക്കും മറ്റുള്ള സഹപ്രവർത്തകർക്കും ഒരു നല്ല സുഹൃത്തായിരുന്നു. മക്കൾക്ക് നല്ലൊരു അച്ഛനും ഭാര്യയ്ക്ക് നല്ലൊരു ഭർത്താവുമായിരുന്നു, വിട സച്ചിൻ ദാദ. ദുഃഖം സഹിക്കാനാകുന്നില്ല- അക്ഷര കുറിച്ചു.
Content Highlights: Akshara Haasan mourns the death of a make up artist sachin, due to COVID 19, Shamitabh Movie
Published: 31 Jul 2020, 12:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented