
തെന്നിന്ത്യന്‍ സിനിമയിലെ ശ്രദ്ധേയനായ യുവനടനാണ് മലയാളിയായ അജ്മല്‍ അമീര്‍. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ അജ്മല്‍ അഭിനയിച്ച ചിത്രങ്ങളും കഥാപാത്രങ്ങളും ശ്രദ്ധേയങ്ങളായിരുന്നൂ. ഡോക്ടര്‍ കൂടിയായ അജ്മന്‍ എംഡി പഠനത്തിനായി വിദേശത്ത് പോവുകയും രണ്ടു വര്‍ഷത്തോളം സിനിമയില്‍ നിന്ന് ഇടവേള എടുക്കുകയും ചെയ്തിരുന്നു.
പഠനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ അജ്മല്‍ ആദ്യമായി വേഷമിട്ട ചിത്രമാണ് നെട്രിക്കണ്‍. നയന്‍താരയും അജ്മലുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുവരുടെയും കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയുള്ള സൈക്കോ ത്രില്ലറാണ് ചിത്രം. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തിറങ്ങിയ ഇതിന്റെ ട്രെയിലറിന് വലിയ സ്വീകരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.
നയന്‍താരയും അജ്മലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച വെക്കുന്നത് എന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നുണ്ട്. നെട്രിക്കണ്‍ തന്റെ അഭിനയ ജീവിതത്തിലെ വലിയൊരു വഴിത്തിരിവാകുമെന്നും തനിക്ക് ശക്തമായൊരു തിരിച്ചുവരവിന് കളമൊരുക്കുമെന്ന ആത്മവിശ്വാസത്തിലാണ് അജ്മല്‍. രാംഗോപാല്‍ വര്‍മ, മിഷ്‌കിന്‍ എന്നീ സംവിധായകരുടെ സിനിമകള്‍ ഉള്‍പ്പെടെ ഏതാനും ചിത്രങ്ങളിലാണ് അജ്മല്‍ തുടര്‍ന്ന് അഭിനയിക്കാനിരിക്കുന്നത്. നെട്രിക്കണ്‍ ഓഗസ്റ്റ് 13ന് ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യും.
Content Highlights: Ajmal Ameer actor to come back In Nayanthara Starrer Netrikann, Tamil Cinema
Published: 12 Aug 2021, 12:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented