
നയൻതാര നായികയായെത്തുന്ന നേട്രിക്കണ്ണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ചിത്രം 2019 ഡിസംബറിലാണ് ചിത്രീകരണം തുടങ്ങിയത്. നയൻതാരയുടെ സുഹൃത്തും സംവിധായകനുമായ വിഘ്നേശ് ശിവനാണ് റൗഡി പിക്ച്ചേഴ്സിന്റെ ബാനറിൽ ചിത്രം നിർമിക്കുന്നത്.
കാർത്തിക് ഗണേഷ് ആണ് ഛായാഗ്രഹണം. ഗിരീഷാണ് സംഗീതം നൽകുന്നത്. എഡിറ്റിങ്ങ് ലോറൻസ് കിഷോർ. കൊറിയൻ ത്രില്ലറിന്‌റെ ഒഫീഷ്യൽ റീമേക്കായ ചിത്രത്തിൽ കാഴ്ച്ച തകരാറുള്ള പെൺകുട്ടിയായാണ് നയൻതാരയെത്തുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബ്രെയ്ൽ ലിപിയിലാണ് ചിത്രത്തിന്റെ പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നതും.
മൂന്നാം കണ്ണ് എന്നാണ് നേട്രിക്കൺ എന്ന വാക്കിന്റെ അർഥം. 1981 പുറത്തിറങ്ങിയ രജനീകാന്ത് ചിത്രത്തിന്റെ പേരും നേട്രിക്കൺ എന്നായിരുന്നു. തന്റെ ചിത്രത്തിന് ഇതേ പേര് ഉപയോഗിക്കാൻ സമ്മതം നൽകിയ രജനികാന്തിനും നിർമാതാക്കളായ കവിതാലയ പ്രൊഡക്ഷൻസിനും വിഘേനേശ് നേരത്തെ നന്ദി അറിയിച്ചിരുന്നു.
Content Highlights : Netrikann Movie First Look Poster Starring Nayanthara produced by Vignesh Sivan
Published: 23 Oct 2020, 12:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented